---
title: "കേരളത്തിൽ അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്"
english_title: "Isolated showers expected in Kerala for next two days"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11608/isolated-showers-expected-in-kerala-for-next-two-days"
published_at: "2021-11-19T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619750563cfa5_images (13).jpeg"
keywords: []
---

# കേരളത്തിൽ അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

> **Lead Summary:** കേരളത്തിൽ അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്നാട് -തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തു പുതുച്ചേരിക്കും ചെന്നൈക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു.

## Article Content

കേരളത്തിൽ അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്നാട് -തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തു പുതുച്ചേരിക്കും ചെന്നൈക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു.

നിലവില്‍ ചെന്നൈയില്‍ നിന്നു 60 കിലോമീറ്റര്‍ തെക്ക്-തെക്ക് പടിഞ്ഞാറും, പുതുച്ചേരിയില്‍ നിന്നും 60 കിലോമീറ്റര്‍ വടക്ക്-കിഴക്കായുമാണ് സ്ഥിതി ചെയ്യുന്നത്. തുടര്‍ന്ന് പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറില്‍ ശക്തമായ ന്യൂന മര്‍ദ്ദം ആയി മാറാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അറബിക്കടല്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം നിലവില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് തെക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചേക്കാമെങ്കിലും കേരള തീരത്ത് ഭീഷണിയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറയിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11608/isolated-showers-expected-in-kerala-for-next-two-days)