---
title: "ഫാ. ജോസഫ് ടഫറേൽ എസ് ജെ യുടെ 35 മത് സ്വർഗീയ ജന്മദിനാചരണം കൊട്ടുകപ്പാറ ലൂർദ് മാതാ ദേവാലയത്തിൽ."
english_title: "Fr. 35th Heavenly Birthday Celebration of Joseph Tafarel SJ at Our Lady of Lourdes Church, Kotukappara. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116089/fr-35th-heavenly-birthday-celebration-of-joseph-tafarel-sj-at-our-lady-of-lourdes-church-kotukappara"
published_at: "2023-05-20T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469040b4328c_fddgfg.jpg"
keywords: []
---

# ഫാ. ജോസഫ് ടഫറേൽ എസ് ജെ യുടെ 35 മത് സ്വർഗീയ ജന്മദിനാചരണം കൊട്ടുകപ്പാറ ലൂർദ് മാതാ ദേവാലയത്തിൽ.

> **Lead Summary:** ഉത്തരമലബാറിന്റെ മഹാ മിഷനറി ഫാ. ജോസഫ് ടഫറേൽ എസ് ജെ യുടെ 35 മത് സ്വർഗീയ ജന്മദിനാചരണം 21ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഫാ. ജോസഫ് ടഫാറേൽ എസ് ജെ യുടെ ഭൗതികശരീരം കുടികൊള്ളുന്ന കൊട്ടുകപ്പാറ ലൂർദ് മാതാ ദേവാലയത്തിൽ വച്ച് നടക്കും.

## Article Content

ഉത്തരമലബാറിന്റെ മഹാ മിഷനറി ഫാ. ജോസഫ് ടഫറേൽ എസ് ജെ യുടെ 35 മത് സ്വർഗീയ ജന്മദിനാചരണം 21ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഫാ. ജോസഫ് ടഫാറേൽ എസ് ജെ യുടെ ഭൗതികശരീരം കുടികൊള്ളുന്ന കൊട്ടുകപ്പാറ ലൂർദ് മാതാ ദേവാലയത്തിൽ വച്ച് നടക്കും.

അനുസ്മരണ ദിവ്യബലിയിൽ കണ്ണൂർ രൂപതാ മെത്രാൻ റവ. ഡോ. അലക്സ് വടക്കുംതല മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് അനുസ്മരണ പ്രാർത്ഥനയും ഫാദർ ടഫറേലിന്റെ പ്രതിമ അനാച്ഛാദനവും അച്ചനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രത്തിന്റെ പ്രകാശനവും നടക്കും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116089/fr-35th-heavenly-birthday-celebration-of-joseph-tafarel-sj-at-our-lady-of-lourdes-church-kotukappara)