---
title: "റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു."
english_title: "A young man died after being hit by a train at a railway station. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116096/a-young-man-died-after-being-hit-by-a-train-at-a-railway-station"
published_at: "2023-05-20T23:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64690ecba778a_sdzfzv.jpg"
keywords: []
---

# റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു.

> **Lead Summary:** ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു. തലയിലൂടെ ട്രെയിൻ കയറിയിറങ്ങി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്ലാറ്റഫോമിൽ നിന്നും ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന്റെ അടിയിൽപ്പെട്ടാണ് അപകടം.

## Article Content

ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു. തലയിലൂടെ ട്രെയിൻ കയറിയിറങ്ങി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്ലാറ്റഫോമിൽ നിന്നും ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന്റെ അടിയിൽപ്പെട്ടാണ് അപകടം.

ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിനിന് മുമ്പിലേക്ക് എടുത്തു ചാടുകയായിരുന്നു. രാത്രി 8 മണിയോടെയാണ് സംഭവം.അപകടത്തെ തുടർന്ന് ട്രെയിൻ ഏറെനേരം ട്രാക്കിൽ പിടിച്ചിട്ടു. ചാലക്കുടി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ഇയാളുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116096/a-young-man-died-after-being-hit-by-a-train-at-a-railway-station)