---
title: "റവ. ഡോ. ഫിലിപ്പ് കവിയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ"
english_title: "Rev.  Dr.  Philip Kaviyl is the Global Director of the Catholic Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116114/rev-dr-philip-kaviyl-is-the-global-director-of-the-catholic-congress"
published_at: "2023-05-21T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646979b33923b_IMG-20230521-WA0004.jpg"
keywords: []
---

# റവ. ഡോ. ഫിലിപ്പ് കവിയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ

> **Lead Summary:**  **തലശേരി**: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ പുതിയ ഡയറക്ടർ ആയി തലശേരി അതിരൂപതാംഗമായ റവ. ഫാ. ഡോ. ഫി ലിപ്പ് കവിയിൽ നിയമിതനായി. തലശേരി അ തിരൂപതയിലെ ചന്ദനക്കാംപാറ ഇടവകാംഗമാ യ അദ്ദേഹം കത്തോലിക്ക കോൺഗ്രസ് തല ശേരി അതിരൂപത ഡയറക്ടറായി പ്രവർത്തിച്ചു വരികയാണ്.

## Article Content

 **തലശേരി**: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ പുതിയ ഡയറക്ടർ ആയി തലശേരി അതിരൂപതാംഗമായ റവ. ഫാ. ഡോ. ഫി ലിപ്പ് കവിയിൽ നിയമിതനായി. തലശേരി അ തിരൂപതയിലെ ചന്ദനക്കാംപാറ ഇടവകാംഗമാ യ അദ്ദേഹം കത്തോലിക്ക കോൺഗ്രസ് തല ശേരി അതിരൂപത ഡയറക്ടറായി പ്രവർത്തിച്ചു വരികയാണ്.

തലശേരി അതിരൂപത പാസ്റ്ററൽ കോ-ഓർഡിനേറ്റർ, സന്ദേശഭവൻ പാസ്റ്ററൽ സെന്റർ ഡയറക്ടർ, ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി പ്രസിഡന്റ്, അതിരൂപത പ്രെസ്ബി റ്ററൽ കൗൺസിൽ സെക്രട്ടറി, മെംബർ ഓഫ് ആർക്കി എപ്പാർക്കിയൽ കൺസൾട്ടേഴ്സ് എന്നീ ചുമതലകളും വഹി ക്കുന്നുണ്ട്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിടെക്കും, ബംഗളൂരു പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംടെക്കും, ഓസ്ട്രി യയിലെ ഇൻസ്ബ്രൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും നേ ടിയിട്ടുണ്ട്. കവിയിൽ ചാക്കോ-സ്യമ്മ ദമ്പതികളുടെ മകനായ റവ. ഡോ. ഫിലിപ്പ് കവിയിൽ 1997ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116114/rev-dr-philip-kaviyl-is-the-global-director-of-the-catholic-congress)