---
title: "ഇടനിലക്കാരില്ലാത്ത അപേക്ഷകൾ കോർപ്പറേഷനുകളിൽ സമയബന്ധിതമായി തീർപ്പാക്കുന്നില്ലെന്ന് വിജിലൻസിന്റെ കണ്ടെത്തൽ."
english_title: "Vigilance finding that applications without intermediaries are not disposed of in time in corporations. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116126/vigilance-finding-that-applications-without-intermediaries-are-not-disposed-of-in-time-in-corporations"
published_at: "2023-05-21T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646991bd57d23_xfgdf.jpg"
keywords: []
---

# ഇടനിലക്കാരില്ലാത്ത അപേക്ഷകൾ കോർപ്പറേഷനുകളിൽ സമയബന്ധിതമായി തീർപ്പാക്കുന്നില്ലെന്ന് വിജിലൻസിന്റെ കണ്ടെത്തൽ.

> **Lead Summary:** **തിരുവനന്തപുരം:** ഇടനിലക്കാരില്ലാത്ത അപേക്ഷകൾ കോർപ്പറേഷനുകളിൽ സമയബന്ധിതമായി തീർപ്പാക്കുന്നില്ലെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. പല കോർപ്പറേഷനുകളിലെയും ഇടനിലക്കാരെ വിജിലൻസ് കണ്ടെത്തുകയും ചെയ്തു. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും വിജിലൻസ് മിന്നൽപരിശോധന നടത്തിയിരുന്നു. മരാമത്ത്, റവന്യൂ, ആരോഗ്യ വിഭാഗങ്ങൾക്കെതിരേയായിരുന്നു പരാതി. മരാമത്ത് വിഭാഗത്തിന്റെ കീഴിൽ ഇടനിലക്കാരുള്ള അപേക്ഷകളിൽമാത്രം വേഗത്തിൽ കെട്ടിടനിർമാണപെർമിറ്റും ഒക്യുപെൻസി സർട്ടിഫിക്കറ്റുകളും ലഭിക്കും. അല്ലാത്തവയിൽ ചില ഉദ്യോഗസ്ഥർ അകാരണമായി കാലതാമസം വരുത്തുന്നതായും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതായും കണ്ടെത്തി. കൊച്ചി കോർപ്പറേഷനിൽ 328-ഉം കോഴിക്കോട് 376-ഉം തിരുവനന്തപുരത്ത് 185-ഉം കണ്ണൂരിൽ 64-ഉം കൊല്ലത്ത് 122-ഉം തൃശ്ശൂരിൽ 19-ഉം അപേക്ഷകളിൽ യാതൊരു നടപടിയും എടുത്തിട്ടില്ല. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിൽ നാലു ഇടനിലക്കാരെയും കൊല്ലത്ത് രണ്ടുപേരെയും വിജിലൻസ് തിരിച്ചറിഞ്ഞു. ഇവർവഴി സമർപ്പിച്ച അപേക്ഷകളിൽ ചുരുങ്ങിയകാലയളവിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകി. ഇടനിലക്കാർവഴി സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു . കൊല്ലം കോർപ്പറേഷനിലെ മരാമത്ത് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ അക്കൗണ്ടിലേക്ക് കരാറുകാരൻ 15,000 രൂപയും ഒരു ഇടനിലക്കാരൻ 25,000 രൂപയും ഗൂഗിൾപേ വഴി നൽകിയതായും കണ്ടെത്തി. കോഴിക്കോട് കോർപ്പറേഷനിൽ പല വാഹനങ്ങളും നടപടിക്രമങ്ങൾ പാലിക്കാതെയാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. കണ്ണൂർ കോർപ്പറേഷനിൽ കെട്ടിടലൈസൻസിനായി ലഭിച്ച 389 അപേക്ഷകളിൽ നടപടികൾ സ്വീകരിച്ചശേഷം വിതരണംചെയ്യാതെ മാറ്റിവെച്ചിരിക്കുന്നതായും കണ്ടെത്തി. എസ്.പി. ഇ.എസ്. ബിജുമോൻ, ഡിവൈ.എസ്.പി. സി. വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

## Article Content

**തിരുവനന്തപുരം:** ഇടനിലക്കാരില്ലാത്ത അപേക്ഷകൾ കോർപ്പറേഷനുകളിൽ സമയബന്ധിതമായി തീർപ്പാക്കുന്നില്ലെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. പല കോർപ്പറേഷനുകളിലെയും ഇടനിലക്കാരെ വിജിലൻസ് കണ്ടെത്തുകയും ചെയ്തു. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും വിജിലൻസ് മിന്നൽപരിശോധന നടത്തിയിരുന്നു. മരാമത്ത്, റവന്യൂ, ആരോഗ്യ വിഭാഗങ്ങൾക്കെതിരേയായിരുന്നു പരാതി. മരാമത്ത് വിഭാഗത്തിന്റെ കീഴിൽ ഇടനിലക്കാരുള്ള അപേക്ഷകളിൽമാത്രം വേഗത്തിൽ കെട്ടിടനിർമാണപെർമിറ്റും ഒക്യുപെൻസി സർട്ടിഫിക്കറ്റുകളും ലഭിക്കും. അല്ലാത്തവയിൽ ചില ഉദ്യോഗസ്ഥർ അകാരണമായി കാലതാമസം വരുത്തുന്നതായും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതായും കണ്ടെത്തി. കൊച്ചി കോർപ്പറേഷനിൽ 328-ഉം കോഴിക്കോട് 376-ഉം തിരുവനന്തപുരത്ത് 185-ഉം കണ്ണൂരിൽ 64-ഉം കൊല്ലത്ത് 122-ഉം തൃശ്ശൂരിൽ 19-ഉം അപേക്ഷകളിൽ യാതൊരു നടപടിയും എടുത്തിട്ടില്ല. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിൽ നാലു ഇടനിലക്കാരെയും കൊല്ലത്ത് രണ്ടുപേരെയും വിജിലൻസ് തിരിച്ചറിഞ്ഞു. ഇവർവഴി സമർപ്പിച്ച അപേക്ഷകളിൽ ചുരുങ്ങിയകാലയളവിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകി. ഇടനിലക്കാർവഴി സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു . കൊല്ലം കോർപ്പറേഷനിലെ മരാമത്ത് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ അക്കൗണ്ടിലേക്ക് കരാറുകാരൻ 15,000 രൂപയും ഒരു ഇടനിലക്കാരൻ 25,000 രൂപയും ഗൂഗിൾപേ വഴി നൽകിയതായും കണ്ടെത്തി. കോഴിക്കോട് കോർപ്പറേഷനിൽ പല വാഹനങ്ങളും നടപടിക്രമങ്ങൾ പാലിക്കാതെയാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. കണ്ണൂർ കോർപ്പറേഷനിൽ കെട്ടിടലൈസൻസിനായി ലഭിച്ച 389 അപേക്ഷകളിൽ നടപടികൾ സ്വീകരിച്ചശേഷം വിതരണംചെയ്യാതെ മാറ്റിവെച്ചിരിക്കുന്നതായും കണ്ടെത്തി. എസ്.പി. ഇ.എസ്. ബിജുമോൻ, ഡിവൈ.എസ്.പി. സി. വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116126/vigilance-finding-that-applications-without-intermediaries-are-not-disposed-of-in-time-in-corporations)