---
title: "ഏഴരക്കുണ്ട് വെള്ളച്ചാട്ടം സന്ദർശകർക്കായി തുറന്നു."
english_title: "Ezharakund waterfall has been opened for visitors. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116131/ezharakund-waterfall-has-been-opened-for-visitors"
published_at: "2023-05-21T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646999dce34c7_sdfgthjuk.jpg"
keywords: []
---

# ഏഴരക്കുണ്ട് വെള്ളച്ചാട്ടം സന്ദർശകർക്കായി തുറന്നു.

> **Lead Summary:** **നടുവിൽ : **ഏഴരക്കുണ്ട് വെള്ളച്ചാട്ടം സന്ദർശകർക്കായി തുറന്നു. നീരൊഴുക്ക് കുറഞ്ഞ് ജലം മലിനമായതിനെത്തുടർന്ന് മാർച്ച് ആറിനാണ് അടച്ചത്. മഴ പെയ്യാൻ വൈകിയതിനാൽ രണ്ടരമാസമാണ് വിനോദസഞ്ചാരകേന്ദ്രം അടഞ്ഞുകിടന്നത്. വനപ്രദേശത്ത് മഴ കൂടുതൽ ലഭിച്ചതിനാൽ നീരൊഴുക്കിന്റെ ശക്തി കൂടിയിട്ടുണ്ട്. കെട്ടിനിന്ന് മലിനജലം ഒഴുകിപ്പോവുകയും ചെയ്തു. കാലവർഷം ശക്തമാകുന്നതുവരയേ ആളുകൾക്ക് പ്രവേശനം കൊടുക്കാനാകൂ.

## Article Content

**നടുവിൽ : **ഏഴരക്കുണ്ട് വെള്ളച്ചാട്ടം സന്ദർശകർക്കായി തുറന്നു. നീരൊഴുക്ക് കുറഞ്ഞ് ജലം മലിനമായതിനെത്തുടർന്ന് മാർച്ച് ആറിനാണ് അടച്ചത്. മഴ പെയ്യാൻ വൈകിയതിനാൽ രണ്ടരമാസമാണ് വിനോദസഞ്ചാരകേന്ദ്രം അടഞ്ഞുകിടന്നത്. വനപ്രദേശത്ത് മഴ കൂടുതൽ ലഭിച്ചതിനാൽ നീരൊഴുക്കിന്റെ ശക്തി കൂടിയിട്ടുണ്ട്. കെട്ടിനിന്ന് മലിനജലം ഒഴുകിപ്പോവുകയും ചെയ്തു. കാലവർഷം ശക്തമാകുന്നതുവരയേ ആളുകൾക്ക് പ്രവേശനം കൊടുക്കാനാകൂ.

ഏഴരക്കുണ്ട് ഏറ്റവും മനോഹരമായിരിക്കുന്നത് മൺസൂൺ കാലത്താണ്. ആദ്യ ദിവസം വിനോദസഞ്ചാരകേന്ദ്രം കാണാൻ നിരവധി ആളുകളെത്തി. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന നിരക്ക് വർധിപ്പിച്ചു. പൈതൽമല പ്രവേശനത്തിന് മുതിർന്ന ആൾക്ക് 60 രൂപയാണ് ചാർജ്. കുട്ടികൾക്ക് 20-ഉം വിദേശികൾക്ക് 250-ഉം ക്യാമറക്ക് 150 രൂപയുമാണ് പുതിയ നിരക്ക്. നേരത്തെ യഥാക്രമം 30, 15, 100, 40 എന്നിങ്ങനെയാണ് നിരക്ക്‌.

അളകാപുരി, ശശിപ്പാറ, പാലുകാച്ചി എന്നിവിടങ്ങളിൽ 50 രൂപയാണ് പുതുക്കിയ നിരക്ക്‌. കണ്ണവത്ത് ചേർന്ന വനം വകുപ്പ് ഡെവലപ്പ്മെൻറ് ഏജൻസി യോഗമാണ് തീരുമാനമെടുത്തത്. ഡി.ടി.പി.സി.യുടെ നിയന്ത്രണത്തിലുള്ള ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്ക് കുട്ടികൾക്ക് പ്രവേശനനിരക്കിൽ ഇളവ്. 100 രൂപയായിരുന്നത് 50 ആയി കുറച്ചു. മുതിർന്നവർക്ക് പഴയ നിരക്കായ 100 രൂപയാണ്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116131/ezharakund-waterfall-has-been-opened-for-visitors)