---
title: "ഹയർസെക്കൻഡറി തുല്യതാ പരീക്ഷയ്ക്ക് തുടക്കം. "
english_title: "Higher secondary education exam dhagns"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116142/higher-secondary-education-exam-dhagns"
published_at: "2023-05-21T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469a725e166d_Screenshot_2023-05-21-10-35-18-393_com.google.android.googlequicksearchbox-edit.jpg"
keywords: []
---

# ഹയർസെക്കൻഡറി തുല്യതാ പരീക്ഷയ്ക്ക് തുടക്കം. 

> **Lead Summary:** **കണ്ണൂർ** : സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും നടത്തുന്ന ഹയർസെ ക്കൻഡറി തുല്യതാ പരീക്ഷയ്ക്ക് ജില്ലയിൽ തുടക്കമായി. 25 വരെ യാണു പരീക്ഷ. 1246 പേരാണു പരീക്ഷ എഴുതുന്നത്.

## Article Content

**കണ്ണൂർ** : സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും നടത്തുന്ന ഹയർസെ ക്കൻഡറി തുല്യതാ പരീക്ഷയ്ക്ക് ജില്ലയിൽ തുടക്കമായി. 25 വരെ യാണു പരീക്ഷ. 1246 പേരാണു പരീക്ഷ എഴുതുന്നത്.

ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 1,000 പേരും കൊമേഴ്സ് ഗ്രൂപ്പിൽ 246 പേരും പരീക്ഷ എഴുതുന്നു. 865 പേർ ഒന്നാം വർഷ പരീക്ഷയും 381 പേർ രണ്ടാം വർഷ പരീക്ഷയുമെഴുതുന്നുണ്ടെന്നു ജില്ലാ സാക്ഷരത മിഷൻ കോ ഓർഡിനേറ്റർ സാജു ജോൺ പറഞ്ഞു. ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ് നജീദ് സാദിഖ്, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.ജെസിമോൾ, തില്ലങ്കേരി പഞ്ചായത്ത് അംഗം രമണി മിന്നി, ഉളിക്കൽ പഞ്ചായത്ത് അംഗം എം ആർ.മിനി എന്നിവരും പരീക്ഷ എഴുതുന്നുണ്ട്. പായം പഞ്ചായത്തിലെ അജിത്ത് കുമാർ , എം ജി സീന, തില്ലങ്കേരി പഞ്ചായത്തിലെ മുഹമ്മദ് ഹസൻ ഷബാന ദമ്പതിമാരും പരീക്ഷ എഴുതുന്നവരിൽ പെടുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116142/higher-secondary-education-exam-dhagns)