---
title: "കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. "
english_title: "Kerala Police Association organized a football tournament as part of Wayanad District Convention."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116173/kerala-police-association-organized-a-football-tournament-as-part-of-wayanad-district-convention"
published_at: "2023-05-21T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469c445e400c_gfhjk.jpg"
keywords: []
---

# കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 

> **Lead Summary:** **മാനന്തവാടി **: മെയ് 30,31 തീയതികളിലായി മീനങ്ങാടിയില്‍ വച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മാനന്തവാടി രണ്ടേ നാല് പ്ലേ ഫിറ്റ് ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന ആദ്യഘട്ട മത്സരം മാനന്തവാടി ഡിവൈഎസ്പി ഷൈജു പി എല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മാനന്തവാടി **: മെയ് 30,31 തീയതികളിലായി മീനങ്ങാടിയില്‍ വച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മാനന്തവാടി രണ്ടേ നാല് പ്ലേ ഫിറ്റ് ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന ആദ്യഘട്ട മത്സരം മാനന്തവാടി ഡിവൈഎസ്പി ഷൈജു പി എല്‍ ഉദ്ഘാടനം ചെയ്തു.

മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍  അബ്ദുല്‍ കരീം മുഖ്യാതിഥിയായ ചടങ്ങില്‍ പോലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം ബിപിന്‍ സണ്ണി സന്നിഹിതനായിരുന്നു. പോലീസ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ നൗഫല്‍ സി കെ, ജില്ലാ ജോയിന്റ് സെക്രട്ടറി ഇര്‍ഷാദ് മുബാറക്, ജില്ലാ കമ്മിറ്റി അംഗം ശ്രീ. നിയാദ് പി. എസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116173/kerala-police-association-organized-a-football-tournament-as-part-of-wayanad-district-convention)