---
title: "രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന ഫാസിസ്റ്റ് ശക്തികളെ തുടച്ചു നീക്കണം; കെ.കെ. ഏബ്രഹാം. "
english_title: "Fascist forces that are destroying the country's pluralism must be swept away. K.K. Abraham. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116182/fascist-forces-that-are-destroying-the-countrys-pluralism-must-be-swept-away-kk-abraham"
published_at: "2023-05-21T13:03:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469c94ec9065_xgvxcbxb.jpg"
keywords: []
---

# രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന ഫാസിസ്റ്റ് ശക്തികളെ തുടച്ചു നീക്കണം; കെ.കെ. ഏബ്രഹാം. 

> **Lead Summary:** രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന ഫാസിസ്റ്റ് ശക്തികളെ തുടച്ചു നീക്കണം. കെ.കെ. ഏബ്രഹാം കെ.പി.സി.സി. ജനറൽ സെക്രട്ടറി. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന ഫാസിസ്റ്റു ശക്തികളെ തുടച്ചുനീക്കാൻ ഒറ്റക്കെട്ടായി പോരാടണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം അഭ്യർത്ഥിച്ചു. ഫാസിസം എല്ലാ അതിർവരമ്പുകളും കടന്നു മതേതര ഇന്ത്യയുടെ അടുക്കളയിൽ പ്രവേശിച്ചിരിക്കുകയാണ്.

## Article Content

രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന ഫാസിസ്റ്റ് ശക്തികളെ തുടച്ചു നീക്കണം. കെ.കെ. ഏബ്രഹാം കെ.പി.സി.സി. ജനറൽ സെക്രട്ടറി. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന ഫാസിസ്റ്റു ശക്തികളെ തുടച്ചുനീക്കാൻ ഒറ്റക്കെട്ടായി പോരാടണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം അഭ്യർത്ഥിച്ചു. ഫാസിസം എല്ലാ അതിർവരമ്പുകളും കടന്നു മതേതര ഇന്ത്യയുടെ അടുക്കളയിൽ പ്രവേശിച്ചിരിക്കുകയാണ്.

ഇതിനെതിരെ അതിശക്തമായ പോരാട്ടം നടത്തേണ്ടതു് രാജ്യത്തിന്റെ ബഹുസ്വരതയ്ക്കു ആവശ്യമാണ്. രാജ്യത്തിന്റെ ദേശീയതയ്ക്കും ഐക്യത്തിനും വേണ്ടി ജീവാർപ്പണം ചെയ്ത മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പുല്പളളി മണ്ഡലം കോൺഗ്രസ് (ഐ) സംഘടിപ്പിച്ച ഫാസിസ്റ്റ്‌ വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ ശാസ്ത്ര സാങ്കേതികരംഗത്ത് വൻശക്തിയാക്കിമാറ്റിയ രാജീവ് ഗാന്ധി അധികാരം ജനങ്ങളിലേക്ക് എത്തിയ്ക്കാനുള്ള വിപ്ലവകരമായ പഞ്ചായത്ത് രാജ് - നഗരപാലിക സംവിധാനത്തിന് അടിത്തറപാകി, പതിനെട്ടു വയസുകാർക്ക് വോട്ടവകാശം നല്കി ജനാധിപത്യ പ്രക്രിയയിലൂടെ അധികാരം കൈയ്യാളാൻ അവസരം നല്കി. അദ്ദേഹം കൂട്ടിചേർത്തു. ഡി.സി.സി. ജനറൽ സെക്രട്ടറി എൻ. യു. ഉലഹന്നാൻ. അദ്ധ്യക്ഷത വഹിച്ചു. ആദിവാസി കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ഇ.എ. ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. സി.പി. ജോയി. ബേബി സുകുമാരൻ മാസ്റ്റർ . എം.ടി കരുണാകരൻ.

വിജയൻ തോമ്പ്രാക്കുടി. ടി.പി.ശശിധരൻ മാസ്റ്റർ കെ.വി.ക്ലീറ്റസ്. ജോഷി കുരിക്കാട്ടിൽ പി.വി പ്രേമരാജൻ.സി.വി. വേലായുധൻ .സജി വിരിപ്പാ മറ്റം. കെ.ഡി. ചന്ദ്രൻ . കെ.കെ. സ്കറിയ. സി.എ. അയൂബ്. ജോസ് ചാലക്കുടി. വർക്കി പാലക്കാട്ട്. പി.ജി.സുകുമാരൻ . എരിയപ്പള്ളി രാമചന്ദ്രൻ പി.വി ഏലിയാസ്. ടി.വി. എൽദോസ് അനക്സ് ജോഷി. പ്രസംഗിച്ചു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116182/fascist-forces-that-are-destroying-the-countrys-pluralism-must-be-swept-away-kk-abraham)