---
title: "കാട്ടാനയുടെ ശല്യം അതി രൂക്ഷമായി മാറുന്നതായി നാട്ടുകാര്‍."
english_title: "Locals say that the problem of wild animals is becoming very severe. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116185/locals-say-that-the-problem-of-wild-animals-is-becoming-very-severe"
published_at: "2023-05-21T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469cc0eea6fb_fggfdg.jpg"
keywords: []
---

# കാട്ടാനയുടെ ശല്യം അതി രൂക്ഷമായി മാറുന്നതായി നാട്ടുകാര്‍.

> **Lead Summary:** **പാല്‍വെളിച്ചം:** പാല്‍വെളിച്ചം താഴെ കവിക്കല്‍ ഭാഗത്തു കാട്ടാനയുടെ ശല്യം അതി രൂക്ഷമായി മാറുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. സന്ധ്യയായി കഴിഞ്ഞാല്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം അമ്പലത്തുകുടി ശിവദാസന്‍, കണ്ണോലിക്കല്‍ രാജന്‍, കണികുടിയില്‍ അനൂപ്, പന്തക്കല്‍ സുരേന്ദ്രന്‍ എന്നിവരുടെ തോട്ടത്തിലിറങ്ങിയ കാട്ടാന കാപ്പി, തെങ്ങ്, വാഴ തുടങ്ങിയ വിളകള്‍ക്ക് വലിയ നാശം ഉണ്ടാക്കിയിരിക്കുകയാണ്.

## Article Content

**പാല്‍വെളിച്ചം:** പാല്‍വെളിച്ചം താഴെ കവിക്കല്‍ ഭാഗത്തു കാട്ടാനയുടെ ശല്യം അതി രൂക്ഷമായി മാറുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. സന്ധ്യയായി കഴിഞ്ഞാല്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം അമ്പലത്തുകുടി ശിവദാസന്‍, കണ്ണോലിക്കല്‍ രാജന്‍, കണികുടിയില്‍ അനൂപ്, പന്തക്കല്‍ സുരേന്ദ്രന്‍ എന്നിവരുടെ തോട്ടത്തിലിറങ്ങിയ കാട്ടാന കാപ്പി, തെങ്ങ്, വാഴ തുടങ്ങിയ വിളകള്‍ക്ക് വലിയ നാശം ഉണ്ടാക്കിയിരിക്കുകയാണ്.

ഒട്ടനവധി കൃഷിയിടങ്ങളാണ് ദിവസവും നശിപ്പിക്കുന്നത്. നിരന്തരമായി കാട്ടാന ഇറങ്ങുന്ന വഴിയില്‍ ഒരു സ്ട്രീറ്റ് ലൈറ്റ് പോലുമില്ലാത്തത് ഏറെ പ്രയാസം ഉണ്ടാകുന്നതായി നാട്ടുകാര്‍ കുറ്റപ്പെടുത്തി. നിരന്തരമായിട്ടുള്ള ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116185/locals-say-that-the-problem-of-wild-animals-is-becoming-very-severe)