---
title: "ചുരത്തിൽ പിക്കപ്പ് വാൻ ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവതി മരിച്ചു."
english_title: "A woman died when a pick-up van overturned on top of her bike at the pass. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116223/a-woman-died-when-a-pick-up-van-overturned-on-top-of-her-bike-at-the-pass"
published_at: "2023-05-21T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a13cc8e678_sdfsdfgsgs.jpg"
keywords: []
---

# ചുരത്തിൽ പിക്കപ്പ് വാൻ ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.

> **Lead Summary:** **വൈത്തിരി: **വയനാട് ചുരത്തിൽ പിക്കപ്പ് വാൻ ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരിച്ചത്. ഇവരുടെ കുട്ടിക്കും ഗുരുതര പരിക്കേറ്റു.

## Article Content

**വൈത്തിരി: **വയനാട് ചുരത്തിൽ പിക്കപ്പ് വാൻ ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരിച്ചത്. ഇവരുടെ കുട്ടിക്കും ഗുരുതര പരിക്കേറ്റു.

ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. മരത്തടി കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പ് വാൻ ഒന്നാം വളവിന് സമീപം കുടുംബം സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116223/a-woman-died-when-a-pick-up-van-overturned-on-top-of-her-bike-at-the-pass)