---
title: "ലിനുവിന്റെ വീട് എന്ന സ്വപ്നം മോഹൻലാലിന്റെ ജന്മദിനത്തിൽ സാക്ഷാത്കരിച്ച് വിശ്വശാന്തി ഫൗണ്ടേഷൻ."
english_title: "Vishwashanthi Foundation made Linu's dream come true on Mohanlal's birthday. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116227/vishwashanthi-foundation-made-linus-dream-come-true-on-mohanlals-birthday"
published_at: "2023-05-21T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a184f99a76_sdfsgdhbg.jpg"
keywords: []
---

# ലിനുവിന്റെ വീട് എന്ന സ്വപ്നം മോഹൻലാലിന്റെ ജന്മദിനത്തിൽ സാക്ഷാത്കരിച്ച് വിശ്വശാന്തി ഫൗണ്ടേഷൻ.

> **Lead Summary:** പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് മരണത്തിന് കീഴടങ്ങിയ കോഴിക്കോട് സ്വദേശി ലിനുവിന്റെ വീട് എന്ന സ്വപ്നം മോഹൻലാലിന്റെ ജന്മദിനത്തിൽ സാക്ഷാത്കരിച്ച് വിശ്വശാന്തി ഫൗണ്ടേഷൻ. ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയിൽപ്പെടുന്ന രണ്ടാമത്തെ വീട് ലിനുവിന് വേണ്ടി നിർമ്മിക്കുകയായിരുന്നു. ലിനുവിന്റെ വിയോ​ഗത്തിന് ശേഷം വിശ്വശാന്തി പ്രവർത്തകർ കുടുംബത്തെ സന്ദർശിക്കുകയും വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയുമായിരുന്നു.

## Article Content

പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് മരണത്തിന് കീഴടങ്ങിയ കോഴിക്കോട് സ്വദേശി ലിനുവിന്റെ വീട് എന്ന സ്വപ്നം മോഹൻലാലിന്റെ ജന്മദിനത്തിൽ സാക്ഷാത്കരിച്ച് വിശ്വശാന്തി ഫൗണ്ടേഷൻ. ഫൗണ്ടേഷന്റെ ശാന്തിഭവനം പദ്ധതിയിൽപ്പെടുന്ന രണ്ടാമത്തെ വീട് ലിനുവിന് വേണ്ടി നിർമ്മിക്കുകയായിരുന്നു. ലിനുവിന്റെ വിയോ​ഗത്തിന് ശേഷം വിശ്വശാന്തി പ്രവർത്തകർ കുടുംബത്തെ സന്ദർശിക്കുകയും വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയുമായിരുന്നു.

ലിനുവിൻ്റെ കുടുംബത്തിന് പുതിയ ഭവനത്തിൻ്റെ താക്കോൽ മോഹൻലാലും സുചിത്ര മോഹൻലാലും ചേർന്ന് കൈമാറി. ചടങ്ങിൽ വിശ്വശാന്തി മാനേജിങ് ഡയറക്ടർ മേജർ രവി, ഡയറക്ടർ സജീവ് സോമൻ, ആൻ്റണി പെരുമ്പാവൂർ തുടങ്ങിയവരും എത്തിയിരുന്നു.

സാമൂഹിക ഉന്നനമനം ലക്ഷ്യമാക്കി ഒട്ടവനധി ജീവകാരുണ്യപ്രവർത്തനങ്ങൾ കേരളത്തിനകത്തും പുറത്തും ഫൗണ്ടേഷൻ നടത്തി വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116227/vishwashanthi-foundation-made-linus-dream-come-true-on-mohanlals-birthday)