---
title: "യൂത്ത് കോൺഗ്രസ് ഛായചിത്ര ജാഥയ്ക്ക് കണ്ണൂരിൽ സ്വീകരണം. "
english_title: "Kpcc nirvaha samithi yogam ulgadam kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116235/kpcc-nirvaha-samithi-yogam-ulgadam-kannur"
published_at: "2023-05-21T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a232182fdd_IMG-20230521-WA0042.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് ഛായചിത്ര ജാഥയ്ക്ക് കണ്ണൂരിൽ സ്വീകരണം. 

> **Lead Summary:** **കണ്ണൂർ**:യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്മാർ റിജിൽ മാക്കുറ്റിയും, റിയാസ് മുക്കോളിയും നയിക്കുന്ന ഛായചിത്ര ജാഥയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകി. കെ പി സി സി മെമ്പർ സജീവ് മാറോളി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**:യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്മാർ റിജിൽ മാക്കുറ്റിയും, റിയാസ് മുക്കോളിയും നയിക്കുന്ന ഛായചിത്ര ജാഥയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകി. കെ പി സി സി മെമ്പർ സജീവ് മാറോളി ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്‌ ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ വി രാഹുൽ സംസ്ഥാന സെക്രട്ടറിമാരായ, ജോമോൻ ജോസ്, ദുൽകിഫിൽ,വിനേഷ് ചുള്ളിയാൻ,വി കെ ഷിബിന, സന്ദീപ് പാണപുഴ, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി മുഹമ്മദ് ഷമ്മാസ്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാഹുൽ ദാമോദരൻ, റിജിൻ രാജ്,ജില്ലാ ഭാരവാഹികളായ ദിലീപ് മാത്യു, പ്രിനിൽ മതുക്കോത്ത്, മഹിത മോഹൻ, രോഹിത്ത് കണ്ണൻ,പ്രശാന്ത് മാസ്റ്റർ, വി വി ലിഷ,നമിത സുരേന്ദ്രൻ,ശ്രീജേഷ് കൊയിലെരിയൻ, രാഗേഷ് തില്ലങ്കേരി,സി വി സുമിത്ത്, ഫർഹാൻ മുണ്ടേരി, ശ്രീനേഷ് ടിപി, നികേത് നാറാത്ത്, വരുൺ എംകെ,സുധീഷ് കുന്നോത്ത്, സായൂജ് സികെ നവാസ് ഒ. ടി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ 9 മണിക്ക് പെരിയ കല്ല്യോട്ട് നിന്നും ധീര രക്തസാക്ഷി ശരത്തിലാൽ കൃപേഷിന്റെയും സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ചു സജിത്ത് ലാലിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തി.

കണ്ണൂർ വഴി 6 മണിക്ക് ധീര രക്തസാക്ഷി ഷുഹൈബിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സ്ജീവ് ജോസഫ് MLA യുടെ കൈയിൽ നിന്നും ഷുഹൈബിന്റെ ഛയാ ചിത്രം ഏറ്റുവാങ്ങിക്കൊണ്ട് ഇന്നത്തെ യാത്ര മട്ടന്നൂരിൽ സമാപിക്കും. 22.5.2023 ന് രാവിലെ 9 മണിക്ക് രക്തസാക്ഷി കാഞ്ഞിലേരി സത്യൻ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116235/kpcc-nirvaha-samithi-yogam-ulgadam-kannur)