---
title: "നീന്തല്‍ പരിശീലനം നടത്തി"
english_title: "Swimming training was conducted "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116245/swimming-training-was-conducted"
published_at: "2023-05-21T21:10:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a3b9fce519_sdfssdgaery.jpg"
keywords: []
---

# നീന്തല്‍ പരിശീലനം നടത്തി

> **Lead Summary:** **കോട്ടത്തറ: **പള്‍സ് എമര്‍ജന്‍സി ടീം കേരള വെണ്ണിയോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വെണ്ണിയോട് പുതുശേരികുന്ന് കടവില്‍ വെച്ചു നീന്തല്‍ പരിശീലനം നടത്തി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ് പരിശീലനം ഉദ്ഘാടനം ചെയ്തു.

## Article Content

**കോട്ടത്തറ: **പള്‍സ് എമര്‍ജന്‍സി ടീം കേരള വെണ്ണിയോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വെണ്ണിയോട് പുതുശേരികുന്ന് കടവില്‍ വെച്ചു നീന്തല്‍ പരിശീലനം നടത്തി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ് പരിശീലനം ഉദ്ഘാടനം ചെയ്തു.

നീന്തല്‍ അറിയാത്തവര്‍ക്ക് നീന്തല്‍ പഠിക്കാനുള്ള അവസരവും, പള്‍സ് വോളണ്ടിയേഴ്‌സായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി.കൂടാതെ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോട്ടത്തറ പഞ്ചായത്തിലെ ദുരിതബാധിത മേഖലകളെ കുറിച്ചുള്ള വിശകലനവും പള്‍സ് എമര്‍ജന്‍സി ടീം തയ്യാറാക്കിയിട്ടുള്ള കോട്ടത്തറ പഞ്ചായത്തിന്റെ ഹസാര്‍ഡ് മാപ്പിന്റെ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. പള്‍സ് എമര്‍ജന്‍സി ടീം ജനറല്‍ സെക്രട്ടറി സലിം കല്‍പ്പറ്റ, വെണ്ണിയോട് യുണിറ്റ് കമ്മറ്റി സെക്രട്ടറി ജാഫര്‍, പ്രസിഡന്റ് മന്‍സൂര്‍, ടീം ക്യാപ്റ്റന്‍ ബിജു എം ജെ, എന്നിവര്‍ നേതൃത്വം നല്‍കി. പള്‍സിന്റെ വെണ്ണിയോട് യൂണിറ്റിലെ 20 വളണ്ടിയേഴ്‌സ് ഇതില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116245/swimming-training-was-conducted)