---
title: "തദ്ദേശസ്ഥാപന പ്രസിഡണ്ടുമാർക്ക് ഡിസിസി ഭാരവാഹി ആകാം"
english_title: "Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116289/congress"
published_at: "2023-05-22T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ac9a2312d1_IMG-20230522-WA0015.jpg"
keywords: []
---

# തദ്ദേശസ്ഥാപന പ്രസിഡണ്ടുമാർക്ക് ഡിസിസി ഭാരവാഹി ആകാം

> **Lead Summary:** തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പ്രസിഡന്റുമാരെ ഡിസിസി ഭാരവാഹിത്വത്തിലേക്കു പരിഗണിക്കാൻ കോൺഗ്രസ് തീരുമാനം. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ എന്നിവരെ ഡിസിസി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്കു പരിഗണിക്കാമെന്നാണു ധാരണ.

## Article Content

തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പ്രസിഡന്റുമാരെ ഡിസിസി ഭാരവാഹിത്വത്തിലേക്കു പരിഗണിക്കാൻ കോൺഗ്രസ് തീരുമാനം. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ എന്നിവരെ ഡിസിസി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്കു പരിഗണിക്കാമെന്നാണു ധാരണ.

എന്നാൽ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഇവരെ പരിഗണിക്കില്ല. എല്ലാ കമ്മിറ്റികളിലും പ്രസിഡന്റ് സ്ഥാനത്തു മുഴുവൻസമയ പ്രവർത്തകർ തന്നെ വേണമെന്നാണു നിർദേശം. തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പ്രസിഡന്റുമാരെ ഡി സിസി ഭാരവാഹിത്വത്തിലേക്കു പരിഗണി ക്കേണ്ടെന്നായിരുന്നു കെപിസിസിയുടെ ആദ്യ തീരുമാനം.ഇതിനെതിരെ ജില്ലകളിൽ നിന്നു വിമർശനമുയർന്നതോടെയാണു മാറ്റം. നിലവിൽ ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്ചയിക്കാനുള്ള ചർച്ചയാണു നടക്കുന്നത്. ഇതു പൂർത്തിയായ ശേഷം ഡിസിസി ഭാരവാഹികളുടെ പട്ടിക പരിഗണിക്കും. ഡിസിസി ഭാരവാഹികളിലും ബ്ലോക്ക് പ്രസിഡന്റുമാരിലും പകുതി പേർ 50 വയസ്സിൽ താഴെ ഉള്ളവരായിരിക്കണമെന്നു നിർദേശമുണ്ട്. ഡിസിസി ബ്ലോക്ക് പുനഃസംഘട നയ്ക്കൊപ്പം തന്നെ മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കാനായി ജില്ലാതല പുനഃസം ഘടനാസമിതികളും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116289/congress)