---
title: "പാരലൽ കോളേജുകൾ പ്രതിസന്ധിയിൽ; പ്രവേശനം മൂന്നിലൊന്നായി"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116294/sreekandapuram"
published_at: "2023-05-22T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ad11d2276f_images_-_2023-05-22T074842.261.jpeg"
keywords: []
---

# പാരലൽ കോളേജുകൾ പ്രതിസന്ധിയിൽ; പ്രവേശനം മൂന്നിലൊന്നായി

> **Lead Summary:** **ശ്രീകണ്ഠപുരം** : കണ്ണൂർ സർവ കലാശാല പ്രൈവറ്റ് റജിസ്ട്രേഷൻ കോഴ്സുകളിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണെന്ന് പാരലൽ കോളജ് അസോസിയേഷൻ കണ്ണൂർ, കാസർകോട്, വയനാട് ജില്ല കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ. അരലക്ഷം വിദ്യാർഥികൾ പ്രൈവറ്റായി പഠിച്ചിരുന്ന കണ്ണൂർ സർവകലാശാലയിൽ അധികൃതരുടെ അനാസ്ഥ കാരണം പ്രവേശനം മൂന്നിലൊന്നായി കുറഞ്ഞു.

## Article Content

**ശ്രീകണ്ഠപുരം** : കണ്ണൂർ സർവ കലാശാല പ്രൈവറ്റ് റജിസ്ട്രേഷൻ കോഴ്സുകളിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണെന്ന് പാരലൽ കോളജ് അസോസിയേഷൻ കണ്ണൂർ, കാസർകോട്, വയനാട് ജില്ല കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ. അരലക്ഷം വിദ്യാർഥികൾ പ്രൈവറ്റായി പഠിച്ചിരുന്ന കണ്ണൂർ സർവകലാശാലയിൽ അധികൃതരുടെ അനാസ്ഥ കാരണം പ്രവേശനം മൂന്നിലൊന്നായി കുറഞ്ഞു.

ഇത് മലബാർ മേഖലയിലെ സാ ധാരണക്കാരായ ആയിരക്കണക്കി ന് വിദ്യാർഥികളുടെ പഠനം ദുരിത ത്തിലാക്കിയിരിക്കുകയാണ്. ഇത് ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രവർ ത്തനത്തെ ബാധിക്കുകയും നൂറു കണക്കിന് അധ്യാപക, അനധ്യാപക ജീവനക്കാരെ പ്രതിസന്ധിയിലാക്കുകയും ചെയ്യുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നിലവിൽ വന്ന സാഹചര്യത്തിൽ കേരളത്തിലെ ഒരു സർവകലാശാലയിലും സ്വ കാര്യ, വിദൂര വിഭാഗത്തിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കരുത് എന്ന സർക്കാർ ഉത്തരവാണ് സമാന്തര വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയായത്. ശ്രീനാരാ യണ ഓപ്പൺ സർവകലാശാലയിൽ പ്രവേശനത്തിന് 3860 രൂപ യും തുടർന്നു വരുന്ന 5 സെമസ്റ്ററുകൾക്ക് 2760 രൂപ വീതവും അട യ്ക്കണം. കണ്ണൂരിൽ പ്രവേശന സമയത്ത് നൽകുന്ന 2225 രൂപ കൊണ്ട് 6 സെമസ്റ്ററും പഠിക്കാനുള്ള അവസരമുണ്ടായിരുന്നു. ജൂൺ 2ന് അസോസിയേഷൻ യോഗം ചേരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116294/sreekandapuram)