---
title: "കണ്ണൂരിൽ ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നാടൻ ബോംബുകൾ കണ്ടെത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116309/kannur"
published_at: "2023-05-22T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646aea8874b42_IMG-20230522-WA0022.jpg"
keywords: []
---

# കണ്ണൂരിൽ ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നാടൻ ബോംബുകൾ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ**: കണ്ണവത്ത് ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. തൊടീക്കളം കിഴവക്കൽ ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ**: കണ്ണവത്ത് ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. തൊടീക്കളം കിഴവക്കൽ ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.

ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. ഇവിടെ ബോംബ് നിർമാണം നടക്കുന്നുവെന്ന വിവിരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ബോംബ് സ്ക്വാഡ് എത്തി ഇവ നിർവീര്യമാക്കി. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കണ്ണൂരിൽ ബോംബുകൾ കണ്ടെത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116309/kannur)