---
title: "2000 രൂപയുടെ നോട്ടുകൾ കെ എസ് ആർ ടി സി സ്വീകരിക്കും"
english_title: "Ksrtc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116312/ksrtc"
published_at: "2023-05-22T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646aec9bb11d0_IMG-20230522-WA0027.jpg"
keywords: []
---

# 2000 രൂപയുടെ നോട്ടുകൾ കെ എസ് ആർ ടി സി സ്വീകരിക്കും

> **Lead Summary:** **തിരുവനന്തപുരം: **രാജ്യത്ത് റിസർവ് ബേങ്ക് പിൻവലിച്ച 2,000 രൂപയുടെ നോട്ടുകൾ സാധാരണ പോലെ കെ എസ് ആർ ടി സി ബസുകളിൽ സ്വീകരിക്കും. ആർ ബി ഐ നിർദേശം നൽകിയ തീയതി വരെയാണ് രണ്ടായിരം രൂപ നോട്ടുകൾ സ്വീകരിക്കുക. രണ്ടായിരം നോട്ടുകൾ സ്വീകരിക്കാൻ എല്ലാ യൂനിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് നിർദേശം നൽകി.

## Article Content

**തിരുവനന്തപുരം: **രാജ്യത്ത് റിസർവ് ബേങ്ക് പിൻവലിച്ച 2,000 രൂപയുടെ നോട്ടുകൾ സാധാരണ പോലെ കെ എസ് ആർ ടി സി ബസുകളിൽ സ്വീകരിക്കും. ആർ ബി ഐ നിർദേശം നൽകിയ തീയതി വരെയാണ് രണ്ടായിരം രൂപ നോട്ടുകൾ സ്വീകരിക്കുക. രണ്ടായിരം നോട്ടുകൾ സ്വീകരിക്കാൻ എല്ലാ യൂനിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് നിർദേശം നൽകി.

ഇതിന് വിപരീതമായി വരുന്ന വാർത്തകളും അറിയിപ്പികളും വാസ്തവവിരുദ്ധമാണെന്നും കെ എസ് ആർ ടി സി അറിയിച്ചു. നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു നിർദേശവും നൽകിയിട്ടില്ല എന്നും നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. നോട്ട് നിരോധിച്ചതിന് പിന്നാലെ ഇവ കെ എസ് ആർ ടി സി സ്വീകരിക്കില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരം നിർദേശങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116312/ksrtc)