---
title: "7-ാം വാർഡ് ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച സ്നേഹ വീടിന്റെ സമർപ്പണവും താക്കോൽദാനവും."
english_title: "Ambayathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116350/ambayathod"
published_at: "2023-05-22T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b10e177003_IMG-20230522-WA0045.jpg"
keywords: []
---

# 7-ാം വാർഡ് ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച സ്നേഹ വീടിന്റെ സമർപ്പണവും താക്കോൽദാനവും.

> **Lead Summary:**  **അമ്പായത്തോട്**: 7-ാം വാർഡ് ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച സ്നേഹ വീടിന്റെ സമർപ്പണവും താക്കോൽദാനവും നടന്നു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂടാകം അധ്യക്ഷനായ ചടങ്ങിൽ പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ സണ്ണി ജോസഫ് താക്കോൽദാനം നടത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഭവന നിർമ്മാണത്തിൽ വിവിധ രീതിയിൽ പങ്കാളികളായ ബേബി കാളാപറമ്പിൽ, മത്തായി ഇലഞ്ഞിമറ്റത്തിൽ, ശിവൻ തുരുത്തികാട്ടിൽ ജെയ്‌സൺ കിഴക്കേൽ എന്നിവരെ ആദരിച്ചു.

## Article Content

 **അമ്പായത്തോട്**: 7-ാം വാർഡ് ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച സ്നേഹ വീടിന്റെ സമർപ്പണവും താക്കോൽദാനവും നടന്നു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂടാകം അധ്യക്ഷനായ ചടങ്ങിൽ പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ സണ്ണി ജോസഫ് താക്കോൽദാനം നടത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഭവന നിർമ്മാണത്തിൽ വിവിധ രീതിയിൽ പങ്കാളികളായ ബേബി കാളാപറമ്പിൽ, മത്തായി ഇലഞ്ഞിമറ്റത്തിൽ, ശിവൻ തുരുത്തികാട്ടിൽ ജെയ്‌സൺ കിഴക്കേൽ എന്നിവരെ ആദരിച്ചു.

അമ്പായത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ ഷിബു ജോൺ മുഖ്യപ്രഭാഷണം നടത്തി. ഭവന നിർമ്മാണ കൺവീനർ തങ്കച്ചൻ കല്ലടയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. 7-ാം വാർഡ് മെമ്പർ ബാബു കാരിവേലിൽ, മുൻ മെമ്പർ വത്സമ്മ കൈപ്പാടത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116350/ambayathod)