---
title: "മരക്കാര്‍ സ്‌പെഷ്യല്‍ മാസ്‌ക് വിപണിയിലെത്തി "
english_title: "Marakkar Special mask market"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11636/marakkar-special-mask-market"
published_at: "2021-11-19T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61976b3d06d30_n3339810501637313360643b4b79a657ee6e6ab4d5a02415622235491bf34319fa2b276144070e4217ad274.jpg"
keywords: []
---

# മരക്കാര്‍ സ്‌പെഷ്യല്‍ മാസ്‌ക് വിപണിയിലെത്തി 

> **Lead Summary:** മലയാളികള്‍ ഏറെ നാളായി കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തീയറ്റര്‍ പ്രദര്‍ശനത്തിന് ഒരുങ്ങവെ, ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ആരാധകര്‍.

## Article Content

മലയാളികള്‍ ഏറെ നാളായി കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തീയറ്റര്‍ പ്രദര്‍ശനത്തിന് ഒരുങ്ങവെ, ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ആരാധകര്‍.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ സിനിമ എത്തുന്നതിനോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികളില്‍ മോഹന്‍ലാല്‍ ഫാന്‍സ് പുതുമയുള്ള ഒരു കാര്യവുമായി എത്തിയിരിക്കുകയാണ്. റീലിസിന്റെ ഭാഗമായി മരക്കാര്‍ സ്‌പെഷ്യല്‍ മാസ്‌കുകളാണ് ആരാധകര്‍ ഇറക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുള്ളതാണ് മാസ്‌കുകകള്‍. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് മരക്കാര്‍ സ്‌പെഷ്യല്‍ മാസ്‌ക് ഇറങ്ങിയിരിക്കുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത മാസം 2 ന് ആണ് തീയേറ്ററുകളിലെത്തുന്നത്.

ഒ.ടി.ടി എന്ന ആലോചന മാറി തീയറ്ററില്‍ സിനിമ എത്തുമ്ബോള്‍ പ്രേക്ഷകര്‍ മികച്ചൊരു തീയറ്റര്‍ അനുഭവത്തിനായി കാത്തിരിക്കുകയാണ്. അതേസമയം, ഐഎംഡിബി റാങ്ക് പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുന്നതിന്റെ സന്തോഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കുവെയ്ക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11636/marakkar-special-mask-market)