---
title: "2000 രൂപ നോട്ട് മാറാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം"
english_title: "Reserve bank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116362/reserve-bank"
published_at: "2023-05-22T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b16f9b7e18_Screenshot_20230522-122436_Facebook.jpg"
keywords: []
---

# 2000 രൂപ നോട്ട് മാറാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം

> **Lead Summary:** **ന്യൂഡൽഹി**: 2000 രൂപ നോട്ട് മാറാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം. എല്ലാ കൗണ്ടറുകളിലും നോട്ട് മാറാനുള്ള സൗകര്യം ഒരുക്കണമെന്നും നിർദേശിച്ചു. നോട്ട് മാറാൻ വരുന്നവർക്ക് തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ള സൗകര്യവും ഒരുക്കാനും ആർ.ബി.ഐ നിർദേശം നൽകി. നാളെ മുതൽ 2000 പ രൂപയുടെ നോട്ടുകൾ മാറാം. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം.

## Article Content

**ന്യൂഡൽഹി**: 2000 രൂപ നോട്ട് മാറാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം. എല്ലാ കൗണ്ടറുകളിലും നോട്ട് മാറാനുള്ള സൗകര്യം ഒരുക്കണമെന്നും നിർദേശിച്ചു. നോട്ട് മാറാൻ വരുന്നവർക്ക് തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ള സൗകര്യവും ഒരുക്കാനും ആർ.ബി.ഐ നിർദേശം നൽകി. നാളെ മുതൽ 2000 പ രൂപയുടെ നോട്ടുകൾ മാറാം. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം.

പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്. നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ, 2000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ വിശദീകരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116362/reserve-bank)