---
title: "ഏഴിമല നാവിക അക്കാദമിയിലെ കരാർ തൊഴിലാളികൾ സമരത്തിലേക്ക്"
english_title: "Contract workers at Ezhimala Naval Academy go on strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11637/contract-workers-at-ezhimala-naval-academy-go-on-strike"
published_at: "2021-11-19T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61976c63021b4_Screenshot_20211119_144737_com.whatsapp.jpg"
keywords: []
---

# ഏഴിമല നാവിക അക്കാദമിയിലെ കരാർ തൊഴിലാളികൾ സമരത്തിലേക്ക്

> **Lead Summary:** ഏഴിമല: രണ്ടുവർഷമായി പുതുക്കാതെ തുടരുന്ന വേതനത്തിൽ വർധന വരുത്തണമെന്നാവശ്യപ്പെട്ട് 24-ന് ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിന്റെ മുന്നോടിയായി ഏഴിമല നാവിക അക്കാദമിയിലെ കരാർ തൊഴിലാളികൾ പ്രതിഷേധദിനാചരണം നടത്തി. സതേൺ നേവൽ കമാൻഡ് കോൺട്രാക്ട്‌ വർക്കേഴ്സ് യൂണിയൻ ഏഴിമല മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ അക്കാദമിയുടെ പയ്യന്നൂർ ഗേറ്റ് പരിസരത്താണ് പ്രതിഷേധ ദിനാചരണം നടത്തിയത്.

## Article Content

ഏഴിമല: രണ്ടുവർഷമായി പുതുക്കാതെ തുടരുന്ന വേതനത്തിൽ വർധന വരുത്തണമെന്നാവശ്യപ്പെട്ട് 24-ന് ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിന്റെ മുന്നോടിയായി ഏഴിമല നാവിക അക്കാദമിയിലെ കരാർ തൊഴിലാളികൾ പ്രതിഷേധദിനാചരണം നടത്തി. സതേൺ നേവൽ കമാൻഡ് കോൺട്രാക്ട്‌ വർക്കേഴ്സ് യൂണിയൻ ഏഴിമല മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ അക്കാദമിയുടെ പയ്യന്നൂർ ഗേറ്റ് പരിസരത്താണ് പ്രതിഷേധ ദിനാചരണം നടത്തിയത്.

പ്രതിഷേധപരിപാടി സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.പ്രമോദ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ടി.ഗോവിന്ദൻ, ഒ.കെ.ശശി, കെ.പി.വി.രാഘവൻ, പി.വി.രാഘവൻ, പി.വി.സുജാത, കെ.രജിത, പി.നിഷ എന്നിവർ സംസാരിച്ചു.

കൂലിവർധനയാവശ്യപ്പെട്ട് നേരത്തേ അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. കമ്പനി മാനേജ്മെന്റുമായി രണ്ടുതവണ ചർച്ചയും നടത്തി. എന്നിട്ടും തൊഴിലാളികളുടെ പ്രശ്നത്തിൽ അനുകൂല നിലപാട് സ്വീകരിക്കാത്തതി നെതിരേയാണ് 24 മുതൽ അനിശ്ചിതകാല പണിമുടക്ക് സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11637/contract-workers-at-ezhimala-naval-academy-go-on-strike)