---
title: "കണിച്ചാർ ഗ്രാമപഞ്ചായത്ത് അംഗീകാരപത്രം നൽകി "
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116377/kanichar"
published_at: "2023-05-22T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b22e01496a_IMG-20230522-WA0107.jpg"
keywords: []
---

# കണിച്ചാർ ഗ്രാമപഞ്ചായത്ത് അംഗീകാരപത്രം നൽകി 

> **Lead Summary:** **കണിച്ചാർ** : മലയാംപടി ഫാത്തിമ മാതാ തീർത്ഥാടന ദേവാലയത്തി തിരുനാൾ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സംഘടിപ്പിച്ചതിന് കണിച്ചാർ ഗ്രാമപഞ്ചായത്ത് അംഗീകാരപത്രം നൽകി.മലയാംപടി ഫാത്തിമ മാതാ തീർത്ഥാടന ദേവാലയ തിരുനാളിൻ്റെ സമാപന ദിവസത്തിലാണ് വാർഡ് മെമ്പർ ജിമ്മി അബ്രാഹത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി തോമസ് അംഗീകാരപത്രം കണ്ണൂർ രൂപതാ ബിഷപ്പ് റവ: അലക്സും വടക്കുംതലക്ക് കൈമാറിയത്.

## Article Content

**കണിച്ചാർ** : മലയാംപടി ഫാത്തിമ മാതാ തീർത്ഥാടന ദേവാലയത്തി തിരുനാൾ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സംഘടിപ്പിച്ചതിന് കണിച്ചാർ ഗ്രാമപഞ്ചായത്ത് അംഗീകാരപത്രം നൽകി.മലയാംപടി ഫാത്തിമ മാതാ തീർത്ഥാടന ദേവാലയ തിരുനാളിൻ്റെ സമാപന ദിവസത്തിലാണ് വാർഡ് മെമ്പർ ജിമ്മി അബ്രാഹത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി തോമസ് അംഗീകാരപത്രം കണ്ണൂർ രൂപതാ ബിഷപ്പ് റവ: അലക്സും വടക്കുംതലക്ക് കൈമാറിയത്.

ഇനി മുതൽ പഞ്ചായത്തിൻ്റെ മുഴുവൻ പ്രദേശങ്ങളിലും നടക്കുന്ന, വിവാഹം, ഗൃഹപ്രവേശം,മാമോദീസ, ആദ്യകുർബ്ബാന സ്വീകരണം, പള്ളി തിരുന്നാളുകൾ, ഉൽസവങ്ങൾ വ്യക്തികളും, സംഘടനകളും, സ്ഥാപനങ്ങളും നടത്തുന്ന മറ്റ് പരിപാടികൾ എല്ലാം ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി 12.05.23 ന് തീരുമാനമെടുത്തിരുന്നു. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച്‌ പഞ്ചായത്തിൽ നടക്കുന്ന എല്ലാ ചടങ്ങുകൾക്കും അംഗീകാരപത്രം നൽകുന്നതാണ്.

വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി, വി ഇ ഒ ഷാജീവൻ എന്നിവരും ഇടവക വികാരി ഫാദർ അരീഷ് സ്റ്റീഫൻ, പത്രോസ് പാണാട്ടുകുഴിയിൽ, ഷാജി തോമസ്, ദേവൻ കൊക്കരണിയിൽ, രാജേഷ് എ.ബി.മനോജ് പി.എ. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116377/kanichar)