---
title: "മികച്ച നേട്ടങ്ങളുമായി പേരാവൂർ അത്‌ലറ്റിക്സ് അക്കാദമി "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116427/peravoor"
published_at: "2023-05-22T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b4f85eacb9_IMG-20230522-WA0145.jpg"
keywords: []
---

# മികച്ച നേട്ടങ്ങളുമായി പേരാവൂർ അത്‌ലറ്റിക്സ് അക്കാദമി 

> **Lead Summary:** **പേരാവൂർ** : മലയോര മേഖലയിലെ കായിക താരങ്ങളെ ചെറുപ്പത്തിലെ കണ്ടെത്തി അവർക്ക് ശാസ്ത്രീയമായി പരിശീലനം നൽകുകയാണ് പേരാവൂർ അത് ലറ്റിക്സ് അക്കാദമി. സംസ്ഥാന ദേശീയ ജില്ലാ മത്സരങ്ങളിൽ അക്കാദമിയിലെ കുട്ടികൾ കഴിവുകൾ തെളിയിച്ചു. 500ലേറെ കുട്ടികളാണ് അധികം പരിശീലനം നേടുന്നത്.

## Article Content

**പേരാവൂർ** : മലയോര മേഖലയിലെ കായിക താരങ്ങളെ ചെറുപ്പത്തിലെ കണ്ടെത്തി അവർക്ക് ശാസ്ത്രീയമായി പരിശീലനം നൽകുകയാണ് പേരാവൂർ അത് ലറ്റിക്സ് അക്കാദമി. സംസ്ഥാന ദേശീയ ജില്ലാ മത്സരങ്ങളിൽ അക്കാദമിയിലെ കുട്ടികൾ കഴിവുകൾ തെളിയിച്ചു. 500ലേറെ കുട്ടികളാണ് അധികം പരിശീലനം നേടുന്നത്.

ഇവിടെ നിന്നുള്ളവർക്ക് സംസ്ഥാനത്തെ വിവിധ സ്പോർട്സ് ഹോസ്റ്റലുകളിലും കോളേജുകളിലും കായിക മികവിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ ലഭിച്ചു. അക്കാദമിയുടെ സ്കോളർഷിപ്പിൽ പരിശീലനം നേടിയ ആരതി ഇന്ന് റെയിൽവേ ഉദ്യോഗസ്ഥയാണ് . അക്കാദമിയുടെ ചെയർമാൻ ജോയ് നെല്ലിക്കുന്ന് / വൈസ് ചെയർമാൻ റെജിൻ / കൺവീനർ ജോജി ജോർജ്, ട്രഷറർ ആന്റണി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി അംഗങ്ങളാണ് ഭരണസമിതി. കൂടാതെ പരിശീലനത്തിനായി ജോജി ജോർജ്, ആൽബിൻ സാബു, ജിസ്ന പ്രകാശ് എന്നിവരാണ് തില്ലങ്കരി, കാവുംപടി,എടൂർ എന്നിവിടങ്ങളിൽ പരിശീലനം കൊടുത്തു വരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116427/peravoor)