---
title: "കീഴൂർ കുന്നിൽ തെരു നായ്ക്കളുടെ ശല്യം രൂക്ഷമാവുന്നു: നടപടി വേണമെന്ന് ബി.ജെ.പി"
english_title: "B J P"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116436/b-j-p"
published_at: "2023-05-22T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b5ac391402_1600x960_414247-stray-dogs.jpg"
keywords: []
---

# കീഴൂർ കുന്നിൽ തെരു നായ്ക്കളുടെ ശല്യം രൂക്ഷമാവുന്നു: നടപടി വേണമെന്ന് ബി.ജെ.പി

> **Lead Summary:**  കീഴൂർകുന്നിലും എം.ജി.കോളേജ് പരിസരത്തും തെരുവുപട്ടികളുടെ ശല്യം രൂക്ഷമാവുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങർക്ക് മുന്നേ MG കോളേജിന് സമീപം താമസിക്കുന്ന കെ.പ്രേമരാജൻ്റെ ആടുകളെ കടിച്ചു കൊന്നിരുന്നു.ഈ സമയത്ത് നഗരസഭയിൽ പരാതി നൽകിയിരുന്നു.

## Article Content

 കീഴൂർകുന്നിലും എം.ജി.കോളേജ് പരിസരത്തും തെരുവുപട്ടികളുടെ ശല്യം രൂക്ഷമാവുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങർക്ക് മുന്നേ MG കോളേജിന് സമീപം താമസിക്കുന്ന കെ.പ്രേമരാജൻ്റെ ആടുകളെ കടിച്ചു കൊന്നിരുന്നു.ഈ സമയത്ത് നഗരസഭയിൽ പരാതി നൽകിയിരുന്നു.

ഇന്നലെ അയാളുടെ വളർത്തുനായയേയും കടിച്ചു പരിക്കേൽപ്പിച്ചു.കാൽനടക്കാരുടേയും, കുട്ടികളുടേയും ബൈക്ക് യത്രക്കാരുടേയും പിറകെ നായ്ക്കൾ ഓടുന്നതും പതിവായിരിക്കുകയാണ്. ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തരമായി നടപടി ഉണ്ടാവണമെന്ന് ബി.ജെ.പി.കീഴൂർകുന്ന് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116436/b-j-p)