---
title: "ചൂരപ്പടവ് ക്വാറി; സി.പി.എം ജനങ്ങളെ പരിഹസിക്കുന്നു -ബി.ജെ.പി"
english_title: "Churappadav Quarry; CPM mocks people - BJP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11644/churappadav-quarry-cpm-mocks-people-bjp"
published_at: "2021-11-19T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61977314bb1ae_Screenshot_20211119_151730_com.whatsapp.jpg"
keywords: []
---

# ചൂരപ്പടവ് ക്വാറി; സി.പി.എം ജനങ്ങളെ പരിഹസിക്കുന്നു -ബി.ജെ.പി

> **Lead Summary:** ചെറുപുഴ: ചൂരപ്പടവ് ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയ വിഷയത്തിൽ സി.പി.എം. നിലപാട് അപഹാസ്യമാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിൽ 55 ദിവസം മുൻപ് ലഭിച്ച ഹൈക്കോടതി ഉത്തരവ് അറിയാതെയല്ല സി.പി.എം. പത്രസമ്മേളനം നടത്തിയത്. ഇത് ജനങ്ങളെ പരിഹസിക്കുന്നതാണ്. നിലവിലെ ഹൈക്കോടതിവിധി എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ക്വാറി നടത്താനുള്ളതാണെന്ന് സി.പി.എം. നേതാക്കൾക്കറിയാം. എന്നിട്ടും അനുമതി നൽകിയവർ തന്നെ ക്വാറിക്കെതിരേ സമരത്തിനിറങ്ങുന്നത് എന്തിനാണെന്ന് സി.പിഎം. വ്യക്തമാക്കണം.

## Article Content

ചെറുപുഴ: ചൂരപ്പടവ് ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയ വിഷയത്തിൽ സി.പി.എം. നിലപാട് അപഹാസ്യമാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. സി.പി.എം. ഭരിക്കുന്ന പഞ്ചായത്തിൽ 55 ദിവസം മുൻപ് ലഭിച്ച ഹൈക്കോടതി ഉത്തരവ് അറിയാതെയല്ല സി.പി.എം. പത്രസമ്മേളനം നടത്തിയത്. ഇത് ജനങ്ങളെ പരിഹസിക്കുന്നതാണ്. നിലവിലെ ഹൈക്കോടതിവിധി എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ക്വാറി നടത്താനുള്ളതാണെന്ന് സി.പി.എം. നേതാക്കൾക്കറിയാം. എന്നിട്ടും അനുമതി നൽകിയവർ തന്നെ ക്വാറിക്കെതിരേ സമരത്തിനിറങ്ങുന്നത് എന്തിനാണെന്ന് സി.പിഎം. വ്യക്തമാക്കണം.

ചൂരപ്പടവ് ക്വാറി പ്രവർത്തനാനുമതി നൽകിയത് സംബന്ധിച്ച വിവാദം നിലനിൽക്കേ ക്വാറിപ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ബി.ജെ.പി. നേതാക്കൾ.

ബി.ജെ.പി. സംസ്ഥാനസമിതിയംഗം കെ.കെ.സുകുമാരൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ രാജു ചുണ്ട, സെക്രട്ടറി എം.വി.ഭാസ്കരൻ, വി.ആർ.സുനിൽ , കാരമല ഗോപിനാഥൻ നായർ, ടി.കെ.രാജേന്ദ്രൻ, ടി.വി.ബാലകൃഷ്ണൻ, ടി.ജി.പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് ക്വാറി സന്ദർശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11644/churappadav-quarry-cpm-mocks-people-bjp)