---
title: "കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ റോഡിനോട് അവഗണന തുടർന്ന് അധികൃതർ"
english_title: "Kuthuparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116447/kuthuparamba"
published_at: "2023-05-22T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b6f804faa1_Screenshot_2023-05-22-19-02-35-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ റോഡിനോട് അവഗണന തുടർന്ന് അധികൃതർ

> **Lead Summary:** കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ റോഡിനോട് അവഗണന തുടർന്ന് അധികൃതർ. വർഷങ്ങളായി റീ ടാറിംഗ് ചെയ്യാത്തതിനെ തുടർന്ന് പൊട്ടിപ്പൊളിഞ് കുഴികൾ രൂപപ്പെട്ട അവസ്ഥയിലാണ് പോലീസ് സ്റ്റേഷൻ റോഡ്. ദിവസേന നിരവധിവാഹനങ്ങൾ കടന്നുപോകുന്ന റോഡിനോടാണ് അധികൃതർ അവഗണന കാണിക്കുന്നത്.

## Article Content

കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ റോഡിനോട് അവഗണന തുടർന്ന് അധികൃതർ. വർഷങ്ങളായി റീ ടാറിംഗ് ചെയ്യാത്തതിനെ തുടർന്ന് പൊട്ടിപ്പൊളിഞ് കുഴികൾ രൂപപ്പെട്ട അവസ്ഥയിലാണ് പോലീസ് സ്റ്റേഷൻ റോഡ്. ദിവസേന നിരവധിവാഹനങ്ങൾ കടന്നുപോകുന്ന റോഡിനോടാണ് അധികൃതർ അവഗണന കാണിക്കുന്നത്.

മെയിൽ റോഡിൽ മാർക്കറ്റിനടുത്ത് നിന്നും തുടങ്ങി എക്സൈസ് ഓഫീസ് വരെയുള്ള ഭാഗങ്ങളിലെല്ലാം റോഡ് തകർന്ന നിലയിലാണുള്ളത്. മിനി സിവിൽ സ്റ്റേഷനൻ ,എസി പി ഓഫീസ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കുന്ന മേഖലയായതിനാൽ നിരവധി വാഹനങ്ങൾ ആണ് ദിവസേന ഇതു വഴി കടന്നുപോകുന്നത്. അതോടൊപ്പം മറ്റു കച്ചവട സ്ഥാപനങ്ങളിലേക്കുള്ള ചരക്കുവാഹനങ്ങളും ഇത് വഴി കടന്നുപോവുന്നുണ്ട്.

കാലവർഷം ആരംഭിക്കുന്നതോടെറോഡ് ചെളികുളമാവുന്ന അവസ്ഥയാണുള്ളത്. വർഷങ്ങൾക്ക് മുൻപേയാണ് ഈ റോഡിന്റെ ടാറിങ് പ്രവർത്തി പൂർത്തിയാക്കിയത്. അതിന് ശേഷം റീട്ടാറിങ്ങോ മറ്റു അറ്റക്കുറ്റപ്രവർത്തനങ്ങളോ ഒന്നും തന്നെ നടത്തിയിട്ടില്ല. മഴ കനക്കുന്നതോടുകൂടി ഇതുവഴിയുള്ള യാത്ര ദുരിതത്തിൽആകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116447/kuthuparamba)