---
title: "വനിതാ പോലീസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു."
english_title: "Organized Women Police Convention."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116459/organized-women-police-convention"
published_at: "2023-05-22T19:59:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b7c575d120_ftyfyfgh.jpg"
keywords: []
---

# വനിതാ പോലീസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

> **Lead Summary:** **മാനന്തവാടി: **മെയ് 30,31 തീയതികളിലായി മീനങ്ങാടിയില്‍ വച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി വനിതാ പോലീസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലാ പോലീസ് സഹകരണ സംഘം ഹാളില്‍ വെച്ച് നടത്തിയ വനിതാ പോലീസ് കണ്‍വെന്‍ഷന്‍ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം ഉദ്ഘാടനം ചെയ്തു.

## Article Content

**മാനന്തവാടി: **മെയ് 30,31 തീയതികളിലായി മീനങ്ങാടിയില്‍ വച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി വനിതാ പോലീസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലാ പോലീസ് സഹകരണ സംഘം ഹാളില്‍ വെച്ച് നടത്തിയ വനിതാ പോലീസ് കണ്‍വെന്‍ഷന്‍ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം ഉദ്ഘാടനം ചെയ്തു.

അധ്യാപികയും എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ  പ്രീത ജെ പ്രിയദര്‍ശിനി,  സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ബബിത ജി എന്നിവര്‍ ക്ലാസെടുത്തു.പോലീസ് അസോസിയേഷന്‍ ജില്ലാ നിര്‍വാഹസമിതി അംഗം ഷീജ എ ആര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് ജില്ലാ  പ്രസിഡന്റ്  എന്‍. ബഷീര്‍, സ്വാഗതവും, സി. വിനീഷ നന്ദിയും പറഞ്ഞു.

ജില്ലാ സെക്രട്ടറി പിജി സതീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി ഇര്‍ഷാദ് മുബാറക്, സംസ്ഥാന നിര്‍വാഹക സമിതി അംഗം  ബിപിന്‍ സണ്ണി, സംഘാടക സമിതി ചെയര്‍മാന്‍ വി.എ. ഷാജഹാന്‍, കണ്‍വീനര്‍   സി.എന്‍. അയൂബ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116459/organized-women-police-convention)