---
title: "ഒമ്പത് ഹൈടെക് വിദ്യാലയങ്ങളുടെ ഉദ്ഘാടനം നാളെ"
english_title: "Inauguration of nine high-tech schools tomorrow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116461/inauguration-of-nine-high-tech-schools-tomorrow"
published_at: "2023-05-22T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b7d3ad37fd_WhatsApp_Image_2023-05-22_at_8.03.18_PM.jpeg"
keywords: []
---

# ഒമ്പത് ഹൈടെക് വിദ്യാലയങ്ങളുടെ ഉദ്ഘാടനം നാളെ

> **Lead Summary:** **കല്‍പ്പറ്റ: **സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഒമ്പത് ഹൈടെക് വിദ്യാലയങ്ങളുടെ ഉദ്ഘാടനം നാളെ (മെയ് 23 ചൊവ്വ) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും.

## Article Content

**കല്‍പ്പറ്റ: **സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഒമ്പത് ഹൈടെക് വിദ്യാലയങ്ങളുടെ ഉദ്ഘാടനം നാളെ (മെയ് 23 ചൊവ്വ) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും.

ജി.എച്ച്.എസ് പേര്യ, ജി.എച്ച്.എസ് തൃശ്ശിലേരി, ജി.എച്ച്.എസ് വാരാമ്പറ്റ, ജി.വി.എച്ച്.എസ്.എസ് വാകേരി, ജി.എച്ച്.എസ് പെരിക്കല്ലൂര്‍, ജി.യു.പി.എസ് കണിയാമ്പറ്റ, ജി.വി.എച്ച്.എസ്.എസ് വെള്ളാര്‍മല, ജി.എല്‍.പി.എസ് പൂമല, ജി.യു.പി.എസ് കാരച്ചാല്‍ എന്നീ സ്‌കൂളുകളില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ആധുനിക നിലവാരത്തിലാണ് കെട്ടിടങ്ങളെല്ലാം നിര്‍മ്മിച്ചത്.

അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ആറാട്ടുതറ ജി.എച്ച്.എസ്. സ്‌ക്കൂള്‍ ചുറ്റുമതിലിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.  മാനന്തവാടിയില്‍ ജി.എച്ച്.എസ് പേര്യ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ ഫലകം അനാച്ഛാദനം ചെയ്യും. കല്‍പ്പറ്റയില്‍ ജി.വി.എച്ച്.എസ്.എസ് വെള്ളാര്‍മല സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ടി. സിദ്ദീഖ് എം.എല്‍.എ ഫലകം അനാച്ഛാദനം ചെയ്യും. മൂന്ന് നിയോജകമണ്ഡലങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയായ മറ്റ് സ്‌കൂളുകളില്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ ഫലകം അനാച്ഛാദനം ചെയ്യും. ചടങ്ങില്‍ പഞ്ചായത്തംഗങ്ങള്‍, ഉദ്യേഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116461/inauguration-of-nine-high-tech-schools-tomorrow)