---
title: "പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി."
english_title: "Marched to the panchayat. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116463/marched-to-the-panchayat"
published_at: "2023-05-22T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b7e051fe3d_zdfxfvxc.jpg"
keywords: []
---

# പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.

> **Lead Summary:** **പുല്‍പ്പള്ളി: **പുല്‍പ്പള്ളി ടൗണില്‍ ഓട്ടോറിക്ഷകള്‍ക്കുള്ള അനധികൃത പെര്‍മിറ്റ് വിതരണം നിര്‍ത്തലാക്കുക, ട്രാഫിക് പരിഷ്‌ക്കരണം നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സിഐടിയു ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

**പുല്‍പ്പള്ളി: **പുല്‍പ്പള്ളി ടൗണില്‍ ഓട്ടോറിക്ഷകള്‍ക്കുള്ള അനധികൃത പെര്‍മിറ്റ് വിതരണം നിര്‍ത്തലാക്കുക, ട്രാഫിക് പരിഷ്‌ക്കരണം നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സിഐടിയു ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.

സിഐടിയു വയനാട് ജില്ലാ സെക്രട്ടറി കെ സുഗതന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ആര്‍ ടി ഒ യും ട്രേഡ് യൂണിയനുകളുമായും തമ്മിലുള്ള ധാരണ പ്രകാരം  2011 ല്‍ അന്ന് ടൗണില്‍ സര്‍വീസ് നടത്തിയിരുന്ന ഓട്ടോകളുടെ എണ്ണത്തിനനുസരിച്ചു പെര്‍മിറ്റ് വിതരണം നടത്തുകയും എണ്ണം നിജപെടുത്തുകയും ചെയ്തതാണ്. നിലവിലുള്ള ഓട്ടോകള്‍ക്ക് തന്നെ ഓട്ടം ഇല്ലാത്ത സാഹചര്യത്തില്‍ പഞ്ചായത്തധികൃതര്‍ തന്നെ ക്രമ വിരുദ്ധമായി പെര്‍മിറ്റ് അനുവദിക്കുന്നത് തീര്‍ത്തും ധിക്കാരപരമാണ്.

ബന്ധപ്പെട്ട മേഖലയിലെ തൊഴിലാളി യൂണിയനുകളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകുന്ന പഞ്ചായത്തിനെതിരെ തൊഴിലാളി രോഷം ഉയരുകയാണ്. കൂടാതെ വാഹന പെരുപ്പവും അശാസ്ത്രീയമായ വാഹന പാര്‍ക്കിംഗും മൂലം ടൗണില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. ടാക്‌സി സ്റ്റാന്‍ഡുകള്‍ക്ക് ആവശ്യമായ സ്ഥലം മാര്‍ക്ക് ചെയ്തു നല്‍കിയും സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് നിയന്ത്രിച്ചും ടൗണില്‍ ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കണം.

പോലീസാവട്ടെ ബസുകളുടെ മത്സര ഓട്ടം ഉള്‍പ്പെടെ കണ്ടു കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ പി ആര്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. പി കെ ശശി, കെ കെ ബാബു, ബൈജു നമ്പിക്കൊല്ലി, സജി മാത്യു, ജെയ്‌സണ്‍ ചാരുവേലില്‍ എന്നിവര്‍വര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116463/marched-to-the-panchayat)