---
title: "എംഡിഎംഎയുമായി ഡ്രോണ്‍ ക്യാമറ വിദഗ്ധനായ യുവാവ്  സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി."
english_title: "A young drone camera expert with MDMA was caught by the Special Squad. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116498/a-young-drone-camera-expert-with-mdma-was-caught-by-the-special-squad"
published_at: "2023-05-22T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ba45170c38_zdzfzvx.jpg"
keywords: []
---

# എംഡിഎംഎയുമായി ഡ്രോണ്‍ ക്യാമറ വിദഗ്ധനായ യുവാവ്  സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി.

> **Lead Summary:** കോട്ടയം: എംഡിഎംഎയുമായി ഡ്രോണ്‍ ക്യാമറ വിദഗ്ധനായ യുവാവ് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി. ഇടുക്കി സ്വദേശി അണക്കര കുന്നത്ത് മറ്റം അനീഷ് ആന്റണി ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. നാല് ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കടക്കം ഇയാള്‍ രാസലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി നിരീക്ഷിച്ചു വരികയായിരുന്നു.

## Article Content

കോട്ടയം: എംഡിഎംഎയുമായി ഡ്രോണ്‍ ക്യാമറ വിദഗ്ധനായ യുവാവ് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി. ഇടുക്കി സ്വദേശി അണക്കര കുന്നത്ത് മറ്റം അനീഷ് ആന്റണി ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. നാല് ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കടക്കം ഇയാള്‍ രാസലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി നിരീക്ഷിച്ചു വരികയായിരുന്നു.

തുടര്‍ന്ന് വേഷം മാറി എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന പേരിൽ പരിചയപ്പെടുകയും പിന്നീട് എംഡിഎംഎ ആവശ്യപ്പെട്ടപ്പോള്‍ കറുകച്ചാല്‍ നെടുങ്കുന്നത്തുവെച്ച് കൈമാറുകയും ചെയ്യുമ്പോഴാണ് പിടിയിലാകുന്നത്. 18-നും 23-നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് പ്രധാനമായും ഇയാളുടെ ഇരകളായിരുന്നത്. കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേര്‍ എംഡിഎംഎ ആവശ്യപ്പെട്ട് ഇയാളുടെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നതിനാല്‍ വന്‍ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പ്രതിയുടെ പക്കല്‍ നിന്ന് എംഡിഎംഎ വാങ്ങുന്നവര്‍, വിതരണക്കാര്‍ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബിനോദ് കെ.ആര്‍, വിനോദ് കെ.എന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍ വി.നിമേഷ്, കെ.എസ്, പ്രശോഭ് കെ.വി, ഹാംലെറ്റ്, നിഫി ജേക്കബ്, ധന്യ മോള്‍ എം.വി, അനില്‍ കെ.കെ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116498/a-young-drone-camera-expert-with-mdma-was-caught-by-the-special-squad)