---
title: "റബ്ബറിന് മഴമറ; കർഷക സംഘങ്ങൾക്ക് നൽകാനുള്ള തുക അനുവദിക്കാൻ റബ്ബർബോർഡിന്റെ തീരുമാനം"
english_title: "Rubberboard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116540/rubberboard"
published_at: "2023-05-23T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c4065bf3f6_Screenshot_20230523-095315_Google.jpg"
keywords: []
---

# റബ്ബറിന് മഴമറ; കർഷക സംഘങ്ങൾക്ക് നൽകാനുള്ള തുക അനുവദിക്കാൻ റബ്ബർബോർഡിന്റെ തീരുമാനം

> **Lead Summary:** **കോട്ടയം**: റബ്ബറിന് മഴമറ ഇട്ടതിന് കർഷകസംഘങ്ങൾക്ക് നൽകാനുള്ള തുക അനുവദിക്കാൻ റബ്ബർബോർഡ് തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ തുടങ്ങിയതാണ് മഴമറ വിതരണം എന്നതിനാൽ, പുതിയ സാമ്പത്തിക വർഷം അതിന്റെ ബില്ല് പാസാക്കാമോ എന്ന സാങ്കേതിക സംശയം കാരണം നടപടികൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. 23.4 കോടി രൂപയാണ് മഴമറ ഉത്പന്നങ്ങൾ കൃഷിക്കാർക്ക് വിതരണം ചെയ്ത വകയിൽ നൽകാനുണ്ടായിരുന്നത്. ഇതിനുശേഷം ബില്ല് ബോർഡിന് നൽകുകയും പണം അനുവദിക്കുകയുമാണ്.

## Article Content

**കോട്ടയം**: റബ്ബറിന് മഴമറ ഇട്ടതിന് കർഷകസംഘങ്ങൾക്ക് നൽകാനുള്ള തുക അനുവദിക്കാൻ റബ്ബർബോർഡ് തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ തുടങ്ങിയതാണ് മഴമറ വിതരണം എന്നതിനാൽ, പുതിയ സാമ്പത്തിക വർഷം അതിന്റെ ബില്ല് പാസാക്കാമോ എന്ന സാങ്കേതിക സംശയം കാരണം നടപടികൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. 23.4 കോടി രൂപയാണ് മഴമറ ഉത്പന്നങ്ങൾ കൃഷിക്കാർക്ക് വിതരണം ചെയ്ത വകയിൽ നൽകാനുണ്ടായിരുന്നത്. ഇതിനുശേഷം ബില്ല് ബോർഡിന് നൽകുകയും പണം അനുവദിക്കുകയുമാണ്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ ബോർഡിലെ ചില പുതിയ ഉദ്യോഗസ്ഥർ ബില്ല് പാസാക്കാൻ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ അനുമതി തേടി. പ്രവൃത്തി, പോയ സാമ്പത്തിക വർഷത്തേതാണെന്ന് ഫയലിൽ എഴുതുകയും ചെയ്തു. ഇതോടെയാണ്, പണം നൽകുന്നത് മരവിപ്പിക്കാൻ നിർദേശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116540/rubberboard)