---
title: "മെത്രാപ്പോലീത്തയുടെ അഭിപ്രായത്തോട് യോജിപ്പില്ല -വത്സൻ പനോളി "
english_title: "Valsanpanoli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116556/valsanpanoli"
published_at: "2023-05-23T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c4e03b8874_IMG-20230523-WA0014.jpg"
keywords: []
---

# മെത്രാപ്പോലീത്തയുടെ അഭിപ്രായത്തോട് യോജിപ്പില്ല -വത്സൻ പനോളി 

> **Lead Summary:** **ചെറുപുഴ** : റബ്ബറിന് വില കൂട്ടിത്തന്നാൽ വോട്ട് നൽകാമെന്ന് പറഞ്ഞ തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനിയുടെ അഭിപ്രായത്തോട് തങ്ങൾക്ക് യോജിപ്പില്ലെന്നും കൃത്യമായി രാഷ്ട്രീയഅജൻഡയോടുകൂടിയാണ് മെത്രാപ്പോലീത്ത പ്രവർത്തിക്കുന്നതെന്നും കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പാനോളി പറഞ്ഞു. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വടക്കൻ മേഖല കർഷക ലോങ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**ചെറുപുഴ** : റബ്ബറിന് വില കൂട്ടിത്തന്നാൽ വോട്ട് നൽകാമെന്ന് പറഞ്ഞ തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനിയുടെ അഭിപ്രായത്തോട് തങ്ങൾക്ക് യോജിപ്പില്ലെന്നും കൃത്യമായി രാഷ്ട്രീയഅജൻഡയോടുകൂടിയാണ് മെത്രാപ്പോലീത്ത പ്രവർത്തിക്കുന്നതെന്നും കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പാനോളി പറഞ്ഞു. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വടക്കൻ മേഖല കർഷക ലോങ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റബ്ബറിന് 300 രൂപ തറവില നിശ്ചിയിച്ച് കേന്ദ്രം സംഭരിക്കുക, കൃഷിയെയും കർഷകനെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.ജെ. ജോസഫാണ് ജാഥാ ലീഡർ. ചൊവ്വാഴ്ച രാവിലെ എട്ടിന് തേർത്തല്ലി, തുടർന്ന് രയരോം, 11-ന് ആലക്കോട്, 12.30-ന് കരുവഞ്ചാൽ, 2.30-ന് വായാട്ടുപറമ്പ്, 3.30-ന് നടുവിൽ, 4.30-ന് പുലിക്കുരുമ്പ എന്നിവിടങ്ങളിൽ പര്യടനം നടത്തിയശേഷം 5.30-ന് ചെമ്പേരിയിൽ സമാപിക്കും. ചെറുപുഴയിൽ നടന്ന യോഗത്തിൽ കെ.ഡി. അഗസ്റ്റിൻ അധ്യക്ഷനായി. ജാഥാ മാനേജർ പി. പ്രശാന്തൻ, പി. ഗോവിന്ദൻ, ഒ.വി. നാരായണൻ, പി.പി. ദാമോദരൻ, പുല്ലായിക്കൊടി ചന്ദ്രൻ, പി. ശശിധരൻ, കെ. പദ്‌മിനി, കെ.പി. ഗോപാലൻ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116556/valsanpanoli)