---
title: "സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്"
english_title: "Health Minister Veena George has said that the spread of covid in the state is under control"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11656/health-minister-veena-george-has-said-that-the-spread-of-covid-in-the-state-is-under-control"
published_at: "2021-11-19T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61977baf54c8e_images - 2021-11-19T155535.924.jpeg"
keywords: []
---

# സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

> **Lead Summary:** **കണ്ണൂര്‍**: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്ണൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**കണ്ണൂര്‍**: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്ണൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം കൊവിഡ് വാക്സിന്‍ എടുത്തെന്ന് കരുതി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കരുതെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. ഇനിയും കൊവിഡ് തരംഗം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നും വാക്സിന്‍ സ്വീകരിക്കുന്നതിനൊപ്പം ജാഗ്രതയും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ശബരിമലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഇതിനായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ കഴിഞ്ഞ ദിവസം 6111 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11656/health-minister-veena-george-has-said-that-the-spread-of-covid-in-the-state-is-under-control)