---
title: "ഇരിട്ടി-വീരാജ്‌പേട്ട അന്തസ്സംസ്ഥാനപാതയിൽ ഉളിയിൽ ഗവ. യു.പി സ്കൂളിന് മുന്നിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116564/iritty"
published_at: "2023-05-23T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c62ecb79b3_IMG-20230523-WA0018.jpg"
keywords: []
---

# ഇരിട്ടി-വീരാജ്‌പേട്ട അന്തസ്സംസ്ഥാനപാതയിൽ ഉളിയിൽ ഗവ. യു.പി സ്കൂളിന് മുന്നിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി-വീരാജ്‌പേട്ട അന്തസ്സംസ്ഥാനപാതയിൽ ഉളിയിൽ ഗവ. യു.പി സ്കൂളിന് മുന്നിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. റോഡിന്റെ നവീകരണപ്രവൃത്തി പൂർത്തിയായതുമുതൽ ആരംഭിച്ച പ്രശ്നം പരിഹാരമില്ലാതെ നീളുകയായിരുന്നു. റോഡിന്റെ ഒരുഭാഗത്തെ ഡ്രെയ്‌നേജിന്റ മുകളിലെ സ്ലാബ് മാറ്റി മണ്ണും ചെളിയും മാറ്റുന്ന പ്രവൃത്തിയാണ് കഴിഞ്ഞദിവസം തുടങ്ങിയത്.

## Article Content

**ഇരിട്ടി** : ഇരിട്ടി-വീരാജ്‌പേട്ട അന്തസ്സംസ്ഥാനപാതയിൽ ഉളിയിൽ ഗവ. യു.പി സ്കൂളിന് മുന്നിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. റോഡിന്റെ നവീകരണപ്രവൃത്തി പൂർത്തിയായതുമുതൽ ആരംഭിച്ച പ്രശ്നം പരിഹാരമില്ലാതെ നീളുകയായിരുന്നു. റോഡിന്റെ ഒരുഭാഗത്തെ ഡ്രെയ്‌നേജിന്റ മുകളിലെ സ്ലാബ് മാറ്റി മണ്ണും ചെളിയും മാറ്റുന്ന പ്രവൃത്തിയാണ് കഴിഞ്ഞദിവസം തുടങ്ങിയത്.

ഓവുചാലിലൂടെ ഒഴുകേണ്ട വെള്ളം റോഡിൽ കെട്ടിനില്ക്കുന്നതിനാൽ പ്രദേശത്തെ പത്തോളം കടകളിലും സ്കൂൾ ഗ്രൗണ്ടിലും വെള്ളം നിറയുന്നതും റോഡിൽ ഗതാഗതതടസ്സണ്ടാകുന്നതും പതിവായിട്ടും നവീകരണം ഏറ്റെടുത്ത കരാർ കമ്പനിയോ കെ.എസ്.ടി.പി.യോ പരിഹരിക്കാൻ തയ്യാറായിരുന്നില്ല. പ്രശ്നം ജനപ്രതിനിധികളുൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇടപെടലുണ്ടായില്ല. കഴിഞ്ഞദിവസം നടന്ന താലൂക്ക് പരാതിപരിഹാര അദാലത്തിൽ നഗരസഭാ ചെയർപേഴ്‌സൺ പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിലുംപെടുത്തി. റോഡ് നവീകരണം പൂർത്തിയാക്കി കെ.എസ്.ടി.പി.ക്ക് ഒരുവർഷം മുൻപ് കൈമാറിയിരുന്നു. അദാലത്തിൽ മന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടി ആരംഭിച്ചത്. റോഡിന്റെ ഒരുഭാഗത്തെ ഡ്രെയ്‌നേജിൽ ഏതാണ്ട് പൂർണമായും മണ്ണ് നിറഞ്ഞിരുന്നു. നടപ്പാതയിലെ കൈവരികൾ മുറിച്ചുമാറ്റിയാണ് മണ്ണ് നീക്കുന്നത്. മണ്ണ് നീക്കിയശേഷം കൈവരികൾ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116564/iritty)