---
title: "ശ്രീകണ്ഠാപുരം വയക്കര ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു "
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116603/sreekandapuram"
published_at: "2023-05-23T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c6d1c47bba_Screenshot_2023-05-23-12-59-52-76_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# ശ്രീകണ്ഠാപുരം വയക്കര ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു 

> **Lead Summary:** വിദ്യകിരണം മിഷന്‍ നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി കേരളസര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഒരുകോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ശ്രീകണ്ഠാപുരം വയക്കര ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

## Article Content

വിദ്യകിരണം മിഷന്‍ നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി കേരളസര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഒരുകോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ശ്രീകണ്ഠാപുരം വയക്കര ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങിന് ശ്രീകണ്ഠപുരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.കെ.വി.ഫിലോമിന അധ്യക്ഷത വഹിച്ചു.

ഷാജി തയ്യില്‍, േ്രതസ്യാമ്മ മാത്യു, നിഷിതാ റഹ്മാന്‍, എം ഷിജിന്‍, ബിജു എം പുതുശ്ശേരി, പി.കെ. ഗിരീഷ് മോഹന്‍, ടി.വി.ഒ സുനില്‍കുമാര്‍, ടി.കെ സുനില്‍കുമാര്‍ ,എ മോഹനന്‍, സി പി സിമി, വി വി സന്തോഷ് , കെ കെ ബാലകൃഷ്ണന്‍,ടി.ഒ രാജേഷ്, കെ കെ നൗഷാദ് ,കെ വി ശശിധരന്‍, എം വി രമേശന്‍ , സി.വി. പ്രവീണ്‍, എം.വി.സന്തോഷ് ,ഇ. പി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. കെ പി ശിവപ്രസാദ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116603/sreekandapuram)