---
title: "അതി ദരിദ്രരെ കണ്ടെത്തൽ; കേളകത്ത് പരിശീലനം തുടങ്ങി "
english_title: "Kelakam gramapanjayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11662/kelakam-gramapanjayath"
published_at: "2021-11-19T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61978b01144be_IMG-20211119-WA0064.jpg"
keywords: []
---

# അതി ദരിദ്രരെ കണ്ടെത്തൽ; കേളകത്ത് പരിശീലനം തുടങ്ങി 

> **Lead Summary:** കേളകം: അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി കേളകം പഞ്ചായത്തിലെ വാർഡ് തല ജനകീയ സമിതി അംഗങ്ങൾക്കായി പരിശീലന പരിപാടി നടത്തി . പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ തോമസ് പുളിക്കക്കണ്ടം,പഞ്ചായത്തംഗങ്ങളായ മനോഹരൻ മരാടി, ലീലാമ്മ ജോണി, അസി. സെക്രട്ടറി പി ആർ സുനിൽ, തുടങ്ങിയവർ സംസാരിച്ചു. ആദ്യ ദിനം കേളകം പഞ്ചായത്ത് ഒന്നു മുതൽ ഏഴ് വാർഡുകളിലെ വാർഡ്തല ജനകീയ സമിതി അംഗങ്ങൾക്കുള്ള പരിശീലനമാണ് നടന്നത്.ശനിയാഴ്ച്ച 8 മുതൽ 13 വരെ വാർഡുകളിലെ അംഗങ്ങൾക്കാണ് പരിശീലനം നടക്കുക.

## Article Content

കേളകം: അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി കേളകം പഞ്ചായത്തിലെ വാർഡ് തല ജനകീയ സമിതി അംഗങ്ങൾക്കായി പരിശീലന പരിപാടി നടത്തി . പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ തോമസ് പുളിക്കക്കണ്ടം,പഞ്ചായത്തംഗങ്ങളായ മനോഹരൻ മരാടി, ലീലാമ്മ ജോണി, അസി. സെക്രട്ടറി പി ആർ സുനിൽ, തുടങ്ങിയവർ സംസാരിച്ചു. ആദ്യ ദിനം കേളകം പഞ്ചായത്ത് ഒന്നു മുതൽ ഏഴ് വാർഡുകളിലെ വാർഡ്തല ജനകീയ സമിതി അംഗങ്ങൾക്കുള്ള പരിശീലനമാണ് നടന്നത്.ശനിയാഴ്ച്ച 8 മുതൽ 13 വരെ വാർഡുകളിലെ അംഗങ്ങൾക്കാണ് പരിശീലനം നടക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11662/kelakam-gramapanjayath)