---
title: "പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയിൽ നിന്നും പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു"
english_title: "Sucided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116620/sucided"
published_at: "2023-05-23T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c82cbdf341_Picsart_23-05-23_14-38-37-200.jpg"
keywords: []
---

# പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയിൽ നിന്നും പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു

> **Lead Summary:**  പെരളശേരി മാവിലായി കീഴറയിലെ ആശാരീന്റെ വളപ്പില്‍ പ്രജിത്ത് ആണ് മരണപെട്ടത്. ഞായറാഴ്ച്ച ഉച്ചക്ക് 12.30ന് പറശ്ശിനി ബോട്ട് ജെട്ടിയില്‍ വെച്ചാണ് ഒരാൾ പുഴയിലേക്ക് ചാടുന്നത് ജെട്ടിയിൽ ഉള്ളവർ കണ്ടത്.

## Article Content

 പെരളശേരി മാവിലായി കീഴറയിലെ ആശാരീന്റെ വളപ്പില്‍ പ്രജിത്ത് ആണ് മരണപെട്ടത്. ഞായറാഴ്ച്ച ഉച്ചക്ക് 12.30ന് പറശ്ശിനി ബോട്ട് ജെട്ടിയില്‍ വെച്ചാണ് ഒരാൾ പുഴയിലേക്ക് ചാടുന്നത് ജെട്ടിയിൽ ഉള്ളവർ കണ്ടത്.

ഉടൻ തന്നെ നാട്ടുകാരും മറ്റും പുഴയിൽ ചാടി മുങ്ങി താഴുകയായിരുന്ന പ്രജിത്തിനെ കരയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രജിത്തിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എടക്കാട്പോലീസില്‍ പരാതി നല്‍കിയിരുന്നു.

മാവിലായിയിലെ പരേതനായ കുഞ്ഞിരാമന്‍-യശോദ ദമ്പതികളുടെ മകനായ പ്രജിത്ത് അവിവാഹിതനാണ്. സഹോദരങ്ങള്‍: ശശി, നളിനി, പ്രകാശന്‍, വിനോദ്, സജു, ജിഷ, ജയശ്രീ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116620/sucided)