---
title: "റബ്ബറിന് 300 രൂപയാക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം ലോങ്ങ് മാർച്ച് "
english_title: "Farmersmarch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116639/farmersmarch"
published_at: "2023-05-23T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c908aa16ae_IMG-20230523-WA0034.jpg"
keywords: []
---

# റബ്ബറിന് 300 രൂപയാക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം ലോങ്ങ് മാർച്ച് 

> **Lead Summary:** **പേരാവൂർ** : നൂറു കണക്കിന് പ്രവർത്തകർ അണിചേർന്ന് കേരള കർഷകസംഘത്തിന്റെ ലോങ്ങ്‌ മാർച്ച്‌. ചുങ്കക്കുന്നിൽ നിന്ന് ആരംഭിച്ച കാൽനട ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പേരാവൂർ, ഇരിട്ടി, കൂത്തുപറമ്പ് ഏരിയകളിലെ പ്രവർത്തകരാണ് ജാഥയിൽ പങ്കെടുത്തത്.

## Article Content

**പേരാവൂർ** : നൂറു കണക്കിന് പ്രവർത്തകർ അണിചേർന്ന് കേരള കർഷകസംഘത്തിന്റെ ലോങ്ങ്‌ മാർച്ച്‌. ചുങ്കക്കുന്നിൽ നിന്ന് ആരംഭിച്ച കാൽനട ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പേരാവൂർ, ഇരിട്ടി, കൂത്തുപറമ്പ് ഏരിയകളിലെ പ്രവർത്തകരാണ് ജാഥയിൽ പങ്കെടുത്തത്.

കേന്ദ്ര സര്‍ക്കാര്‍ റബ്ബറിന് കിലോയ്ക്ക് 300 രൂപ തറവില നിശ്ചയിച്ച് സംഭരിക്കുക എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി റബ്ബര്‍ കര്‍ഷകരെ അണിനിരത്തി മെയ് 25, 26 തീയതികളില്‍ രാജ്ഭവന് മുന്നില്‍ സംഘടിപ്പിക്കുന്ന രാപ്പകല്‍ സമരത്തിന്റെ പ്രചാരണ ഭാഗമായാണ് ലോങ്ങ്‌ മാർച്ച്‌. കേരള കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116639/farmersmarch)