---
title: "വളയങ്ങാട് പാടശേഖരത്തിന് നിർമ്മിച്ച കളപ്പുര ഉദ്ഘാടനം ചെയ്തു"
english_title: "Inagurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116647/inagurated"
published_at: "2023-05-23T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c986002212_IMG-20230523-WA0112.jpg"
keywords: []
---

# വളയങ്ങാട് പാടശേഖരത്തിന് നിർമ്മിച്ച കളപ്പുര ഉദ്ഘാടനം ചെയ്തു

> **Lead Summary:** പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 2022 23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തിയ വളയങ്ങാട് പാടശേഖരത്തിന് പുതുതായി നിർമിച്ച കളപ്പുര ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ നിർവഹിച്ചു.

## Article Content

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 2022 23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തിയ വളയങ്ങാട് പാടശേഖരത്തിന് പുതുതായി നിർമിച്ച കളപ്പുര ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിനോയ് കുര്യൻ നിർവഹിച്ചു.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിച്ചു.

പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ, വൈസ് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ, ജൂബിലി ചാക്കോ, വി ഗീത, ടി വിജയൻ, ജോണി ചിറമൽ, വി പത്മനാഭൻ, ജോസഫ് തോമസ് വിച്ചാട്ട്, ഷൈമ കെ വി, സാന്ദ്ര തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116647/inagurated)