---
title: "കമ്പളക്കാട് സ്വദേശിനി ഷെറിൻ ഷഹാനക്ക് സിവിൽ സർവീസ് നേട്ടം"
english_title: "Shahana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116677/shahana"
published_at: "2023-05-23T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646cb2de35efb_IMG-20230523-WA0115.jpg"
keywords: []
---

# കമ്പളക്കാട് സ്വദേശിനി ഷെറിൻ ഷഹാനക്ക് സിവിൽ സർവീസ് നേട്ടം

> **Lead Summary:** അഞ്ച് വർഷമായി വീൽചെയറിലായ ജീവിതത്തോട് പൊരുതിയാണ് ഈ നേട്ടം കൈവരിച്ചത്. സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചപ്പോൾ 913-ാം റാങ്ക് നേടിയാണ് സിവിൽ സർവ്വീസ് പട്ടികയിൽ വയനാട് കമ്പളക്കാട് കെൽട്രോൺ വളവിലെ ടി.കെ.ഷെറിൻ ഷഹാന ഇടം പിടിച്ചത്. ഫലം വന്നപ്പോൾ ഒന്നാഹ്ലാദിക്കാനോ ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്നവരോട് സംസാരിക്കാനോ പറ്റിയ അവസ്ഥയിലായിരുന്നില്ല ഷെറിൻ ഷഹാന.

## Article Content

അഞ്ച് വർഷമായി വീൽചെയറിലായ ജീവിതത്തോട് പൊരുതിയാണ് ഈ നേട്ടം കൈവരിച്ചത്. സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചപ്പോൾ 913-ാം റാങ്ക് നേടിയാണ് സിവിൽ സർവ്വീസ് പട്ടികയിൽ വയനാട് കമ്പളക്കാട് കെൽട്രോൺ വളവിലെ ടി.കെ.ഷെറിൻ ഷഹാന ഇടം പിടിച്ചത്. ഫലം വന്നപ്പോൾ ഒന്നാഹ്ലാദിക്കാനോ ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്നവരോട് സംസാരിക്കാനോ പറ്റിയ അവസ്ഥയിലായിരുന്നില്ല ഷെറിൻ ഷഹാന.

അഞ്ച് വർഷം മുമ്പാണ് വീട്ടിൽ വസ്ത്രങ്ങൾ വിരിച്ചിടുന്നതിനിടെ അപകടമുണ്ടായത്. പിന്നീട് വീൽ ചെയറിലായി. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോയി മടങ്ങും വഴി ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഇപ്പോൾ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116677/shahana)