---
title: "'ചുരുളി' കുമ്മാട്ടിക്ക് ശേഷം മിത്തുകളെ ഭംഗിയായി ഉപയോഗിച്ച സിനിമ: കഥാകൃത്ത് വിനോയ് തോമസ് "
english_title: "Churuli Malayalam movie"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11670/churuli-malayalam-movie"
published_at: "2021-11-19T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197954d01780_PicsArt_11-19-05.44.07.jpg"
keywords: []
---

# 'ചുരുളി' കുമ്മാട്ടിക്ക് ശേഷം മിത്തുകളെ ഭംഗിയായി ഉപയോഗിച്ച സിനിമ: കഥാകൃത്ത് വിനോയ് തോമസ് 

> **Lead Summary:** ഇരിട്ടി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം. ഓ ടി ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത സിനിമയെ മികച്ച സൃഷ്ടിയെന്ന് വിലയിരുത്തിയവരും വിമർശിച്ചവരും നിരവധി. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്ന് സിനിമയുടെ കഥാകൃത്ത് വിനോയ് തോമസ് 'മലയോരശബ്ദം' ന്യൂസിനോട് പറഞ്ഞു. വിനോയ് തോമസ് എഴുതിയ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയാണ് ചുരുളി സിനിമയായത്. എസ്. ഹരീഷിന്റേതാണ് തിരക്കഥ. 

## Article Content

ഇരിട്ടി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം. ഓ ടി ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത സിനിമയെ മികച്ച സൃഷ്ടിയെന്ന് വിലയിരുത്തിയവരും വിമർശിച്ചവരും നിരവധി. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്ന് സിനിമയുടെ കഥാകൃത്ത് വിനോയ് തോമസ് 'മലയോരശബ്ദം' ന്യൂസിനോട് പറഞ്ഞു. വിനോയ് തോമസ് എഴുതിയ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയാണ് ചുരുളി സിനിമയായത്. എസ്. ഹരീഷിന്റേതാണ് തിരക്കഥ. 

അരവിന്ദന്റെ കുമ്മാട്ടിക്ക് ശേഷം മലയാളത്തിലെ മിത്തുകളെയും ഫോക്ക്‌ലോറിനെയും വളരെ ഭംഗിയായി ഉപയോഗിച്ചിരിക്കുന്ന ചിത്രമാണിതെന്ന് വിനോയ് തോമസ് പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയെ പോലെ ധൈര്യമുള്ള സംവിധായകൻ മലയാളത്തിന്റെ പ്രതീക്ഷയാണെന്നും ലോക സിനിമാ ഇടങ്ങളിലേക്ക് മലയാള സിനിമ കടന്നു ചെല്ലാൻ ഇങ്ങനെയുള്ള സംവിധായക പ്രതിഭകൾ ആവശ്യമാണെന്നും വിനോയ് തോമസ് പറഞ്ഞു. 

പ്രമേയസ്വീകരണത്തിലും ഭാഷയിലും ആഖ്യാനത്തിലും വ്യത്യസ്തപുലര്‍ത്തുന്ന എഴുത്തുകാരനാണ് കണ്ണൂർ ജില്ലയിലെ ഉളിക്കൽ നെല്ലിക്കാംപൊയിൽ സ്വദേശിയായ വിനോയ് തോമസ്. രാമച്ചി എന്ന കഥാസമാഹാരവും കരിക്കോട്ടക്കരി എന്ന നോവലും വിനോയ് തോമസിന്റേതായിട്ടുണ്ട്. രാമച്ചി, ആനന്ദബ്രാന്റന്‍, മൂര്‍ഖന്‍പ്പറമ്പ് തുടങ്ങിയ കഥകള്‍ ദേശത്തിന്റെ തട്ടില്‍ നിന്ന് കാലത്തെ അടയാളപ്പെടുത്തുന്ന രചനകളാണ്. ഉളിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് വിനോയ് തോമസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11670/churuli-malayalam-movie)