---
title: "അബദ്ധത്തിൽ കിണറ്റിൽ വീണ് പരിക്കേറ്റയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി"
english_title: "The fire rescue team rescued the injured person  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116745/the-fire-rescue-team-rescued-the-injured-person"
published_at: "2023-05-24T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646d638f00a36_IMG-20230524-WA0013.jpg"
keywords: []
---

# അബദ്ധത്തിൽ കിണറ്റിൽ വീണ് പരിക്കേറ്റയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

> **Lead Summary:** മയ്യഴി : കിണർ ശുചീകരിച്ച് കയറുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് പരിക്കേറ്റയാളെ മാഹി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചൊക്ളി, കവിയൂർ പാറമ്മൽ പള്ളിക്കടുത്ത് യാസിലെ നൗഷാദിന്റെ വീട്ടുകിണറ്റിലാണ് ഭാര്യാസഹോദരൻ യാസർ അർഫാത്ത് വീണത്.

## Article Content

മയ്യഴി : കിണർ ശുചീകരിച്ച് കയറുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് പരിക്കേറ്റയാളെ മാഹി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചൊക്ളി, കവിയൂർ പാറമ്മൽ പള്ളിക്കടുത്ത് യാസിലെ നൗഷാദിന്റെ വീട്ടുകിണറ്റിലാണ് ഭാര്യാസഹോദരൻ യാസർ അർഫാത്ത് വീണത്.

ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ഇപ്പോൾ തലശ്ശേരി മാടപ്പീടിക റസിയാസിൽ താമസിക്കുന്ന മയ്യഴി സ്വദേശിയായിരുന്ന യാസർ ഇലക്ട്രിക്കൽ വയറിങ്‌ ജോലിക്കാരനാണ്. ഏതാണ്ട് 65 അടിയോളം ആഴമുള്ള കിണർ വൃത്തിയാക്കിയ ശേഷം തിരിച്ചുകയറുന്നതിനിടെ കാൽവഴുതി വീണത്. മാഹി അഗ്നിരക്ഷാ സേനയെത്തിയാണ് ഇയാളെ പുറത്തെടുത്തത്.

മാഹി സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് പി.രതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ യു.കെ.രാഗേഷ്, സനൂപ് വളവിൽ, ധനേഷ്, ഡ്രൈവർ ഭാസ്കർ ബാബു എന്നിവരടങ്ങിയ സംഘം രക്ഷാപ്രവർത്തനം നടത്തി. യാസറിനെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116745/the-fire-rescue-team-rescued-the-injured-person)