---
title: "ആറാട്ടുതറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചുറ്റുമതില്‍ ഉദ്ഘാടനം ചെയ്തു "
english_title: "Sixth Floor Govt.  Higher Secondary School was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116746/sixth-floor-govt-higher-secondary-school-was-inaugurated"
published_at: "2023-05-24T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646d63b9911fb_IMG-20230524-WA0003.jpg"
keywords: []
---

# ആറാട്ടുതറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചുറ്റുമതില്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **മാനന്തവാടി**: ഒരു കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആറാട്ടുതറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ചുറ്റുമതിലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം എല്‍ എ ഒ ആര്‍ കേളു മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി അധ്യക്ഷത വഹിച്ച സ്‌കൂള്‍തല ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**മാനന്തവാടി**: ഒരു കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആറാട്ടുതറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ചുറ്റുമതിലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം എല്‍ എ ഒ ആര്‍ കേളു മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി അധ്യക്ഷത വഹിച്ച സ്‌കൂള്‍തല ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.

എഇഒ ഗണേശന്‍ മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് മനോജ്കുമാര്‍, എസ്എംസി ചെയര്‍മാന്‍ റോബര്‍ട്ട്, എംടിഎ പ്രസിഡന്റ് സുസ്മിത മാധവന്‍,വൈസ് പ്രസിഡന്റ് ശ്രീജിത്ത്,മുന്‍ ഹെഡ്മിസ്ട്രസ്സ് ലിസ്സി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ദിനചന്ദ്രന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ഡെയ്‌സി ജോസഫ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116746/sixth-floor-govt-higher-secondary-school-was-inaugurated)