---
title: "പേരാവൂരിൽ വീടിനുമുകളിൽ തെങ്ങ് വീണ് വയോധികയ്ക്ക് പരിക്ക്"
english_title: "An elderly woman was injured when a coconut tree fell on her house in Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116747/an-elderly-woman-was-injured-when-a-coconut-tree-fell-on-her-house-in-peravoor"
published_at: "2023-05-24T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646d65d64ed51_IMG-20230524-WA0012.jpg"
keywords: []
---

# പേരാവൂരിൽ വീടിനുമുകളിൽ തെങ്ങ് വീണ് വയോധികയ്ക്ക് പരിക്ക്

> **Lead Summary:** പേരാവൂർ : കനത്ത കാറ്റിലും മഴയിലും വീടിനുമുകളിൽ തെങ്ങ് വീണ് വയോധികയ്ക്ക് പരിക്കേറ്റു. തെരു ഗണപതിക്ഷേത്രത്തിനു സമീപം പാറക്കണ്ടി പറമ്പിൽ ദേവൂട്ടിക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ദേവൂട്ടിയെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ദേവൂട്ടിയുടെ വീട് പൂർണമായും തകർന്നു.

## Article Content

പേരാവൂർ : കനത്ത കാറ്റിലും മഴയിലും വീടിനുമുകളിൽ തെങ്ങ് വീണ് വയോധികയ്ക്ക് പരിക്കേറ്റു. തെരു ഗണപതിക്ഷേത്രത്തിനു സമീപം പാറക്കണ്ടി പറമ്പിൽ ദേവൂട്ടിക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ദേവൂട്ടിയെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ദേവൂട്ടിയുടെ വീട് പൂർണമായും തകർന്നു.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പേരാവൂർ സബ് ഇൻസ്പെക്ടർ സി.സനീത്, പി.ആർ.ഒ. എ.വി.സിബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് തെങ്ങ് മുറിച്ചുമാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116747/an-elderly-woman-was-injured-when-a-coconut-tree-fell-on-her-house-in-peravoor)