---
title: "മുസ്ലിം ലീഗ് സംസ്ഥാന ,ജില്ലാ നേതാക്കള്‍ക്ക് സ്വീകരണം ജൂണ്‍ 9 ന്"
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116749/manathavadi"
published_at: "2023-05-24T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646d67fb19252_IMG-20230524-WA0004.jpg"
keywords: []
---

# മുസ്ലിം ലീഗ് സംസ്ഥാന ,ജില്ലാ നേതാക്കള്‍ക്ക് സ്വീകരണം ജൂണ്‍ 9 ന്

> **Lead Summary:**  **മാനന്തവാടി**: ജൂണ്‍ 9 ന് നാലാം മൈല്‍ സി.എഎച്ച് ; ഓഡിറ്റോറിയത്തില്‍ വെച്ച്മുസ്ലിം ലീഗ് സംസ്ഥാന ,ജില്ലാ നേതാക്കള്‍ക്ക് സ്വീകരണം നല്‍കാന്‍ തീരുമാനിച്ചതായി മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം അറിയിച്ചു. യോഗത്തില്‍ മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറിമാര്‍, മണ്ഡലത്തിലെ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി. കെ. അസ്മത് ഉദ്ഘാടനം ചെയ്തു.

## Article Content

 **മാനന്തവാടി**: ജൂണ്‍ 9 ന് നാലാം മൈല്‍ സി.എഎച്ച് ; ഓഡിറ്റോറിയത്തില്‍ വെച്ച്മുസ്ലിം ലീഗ് സംസ്ഥാന ,ജില്ലാ നേതാക്കള്‍ക്ക് സ്വീകരണം നല്‍കാന്‍ തീരുമാനിച്ചതായി മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം അറിയിച്ചു. യോഗത്തില്‍ മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറിമാര്‍, മണ്ഡലത്തിലെ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി. കെ. അസ്മത് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സി. പി. മൊയ്ദു ഹാജി അദ്ധ്യക്ഷത വഹിച്ചു.മലബാര്‍ മേഖലയില്‍ പ്രത്യേകിച്ച് വയനാട് ജില്ലയിലെ പ്ലസ് വണ്‍ സീറ്റിലെ കുറവ് എത്രയും വേഗം പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മാനന്തവാടി മെഡിക്കല്‍ കോളേജ് ലെ കാത്തു ലാബു ഉല്‍ഘാടനം ചെയ്ത അന്ന് പൂട്ടിയതാണ്. ഇത് ഉടന്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചില്ലങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ യോഗം തീരുമാനിച്ചു.സെക്രട്ടറി അസീസ് കൊറോo സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് നിസാര്‍ അഹമ്മദ്.കടവത് മുഹമ്മദ്, കെ. ഇബ്രാഹിം ഹാജി, കൊച്ചി ഹമീദ്, ഉസ്മാന്‍ പള്ളിയാല്‍, അഡ്വ.പടയന്‍ റഷീദ്,വെട്ടന്‍ അബ്ദുള്ള ഹാജി, ടി. മൊയ്ദു, മൊയിന്‍ കാസിം, പി. സി. ഇബ്രാഹിം ഹാജി, കുനിയന്‍ അസീസ്, സിദീഖ്തലപ്പുഴ , റഫീഖ് വളാഞ്ചേരി,ഹാരിസ് കാട്ടിക്കുളം,ശിഹാബ് മലബാര്‍,തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116749/manathavadi)