---
title: "അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച്  വേങ്ങാട്  പഞ്ചായത്തിൽ വവൈവിധ്യ ഉദ്യാനം തുറന്നു"
english_title: "Vengad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116843/vengad"
published_at: "2023-05-24T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646dd710b1462_IMG-20230524-WA0036.jpg"
keywords: []
---

# അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച്  വേങ്ങാട്  പഞ്ചായത്തിൽ വവൈവിധ്യ ഉദ്യാനം തുറന്നു

> **Lead Summary:** **വേങ്ങാട്**: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ജൈവവൈവിധ്യ ഉദ്യാനം തുറന്നു. വേങ്ങാട് പഞ്ചായത്തിലെ പറമ്പായി ലാണ് ജൈവവൈവിധ്യ ഉദ്യാനത്തിന്റെയും ഓയിസ് ക ചാപ്റ്ററിന്റെയും ഉദ്ഘാടനം നടന്നത്.

## Article Content

**വേങ്ങാട്**: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ജൈവവൈവിധ്യ ഉദ്യാനം തുറന്നു. വേങ്ങാട് പഞ്ചായത്തിലെ പറമ്പായി ലാണ് ജൈവവൈവിധ്യ ഉദ്യാനത്തിന്റെയും ഓയിസ് ക ചാപ്റ്ററിന്റെയും ഉദ്ഘാടനം നടന്നത്.

ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം ഓയിസ് ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ സീനിയർ വൈസ് പ്രസിഡണ്ട് കെ കെ ചന്ദ്രനും, വൃക്ഷത്തൈകളുടെ സൗജന്യ വിതരണ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ഷിംന പ്രസാദും നിർവഹിച്ചു. '500 വിവിധങ്ങളായിട്ടുള്ള ഔഷധസസ്യങ്ങൾ, തേനീച്ച കോളനി, ഗപ്പി, മട്ടുപ്പാവ് കൃഷി തുടങ്ങിയവയാണ് ഉദ്യാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെസഹകരണത്തോടുകൂടി സൗജന്യ വൃക്ഷത്തൈ വിതരണവും നടന്നു. നീർമരുത് നെല്ലി കൊന്ന വേപ്പ് തുടങ്ങിയവയാണ് വിതരണം ചെയ്തത്. ഓയിസ്ക മമ്പറം ചാപ്റ്ററിന്റെ പ്രസിഡന്റായി അഡ്വക്കറ്റ് ധനഞ്ജനും സെക്രട്ടറിയായി മമ്പറം സന്തോഷിനെയും തിരഞ്ഞെടുത്തു. ഓയിസ്ക ജില്ലാ പ്രസിഡണ്ട് ജേസൺ ബേസിൽ അധ്യക്ഷത വഹിച്ചു.

നോർത്ത് കേരള ഓയിസ്ക ചാപ്റ്റർ പ്രസിഡണ്ട്സതീഷ് മട്ടന്നൂർ മുഖ്യപ്രഭാഷണം നടത്തി. കളരിക്കൽ ക്ഷേത്രം പ്രസിഡണ്ട് ടി ചന്ദ്രൻ ,സുദേഷ് കുമാർ പാച്ചപൊയ്ക ,എസ് കെ വിനയൻ.മാസ്റ്റർ,വിനോദ് ചന്ദ്രിയൻ ,വിഗ്രോഷിജു കുമാർ ,,തുടങ്ങിയവർസംസാരിച്ചു. വിനയചന്ദ്രൻ മാസ്റ്റർസ്വാഗതവും, കക്കോത്ത് പ്രഭാകരൻ നന്ദിയുംരേഖപ്പെടുത്തി.

  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116843/vengad)