---
title: "കൂത്തുപറമ്പ് നെയ്‌ച്ചേരിക്കണ്ടി മുത്തപ്പൻ മടപ്പുരയിൽ പുന: പ്രതിഷ്ഠാ കർമ്മം നടന്നു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116849/kuthuparamba"
published_at: "2023-05-24T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ddc5411e60_IMG-20230524-WA0085.jpg"
keywords: []
---

# കൂത്തുപറമ്പ് നെയ്‌ച്ചേരിക്കണ്ടി മുത്തപ്പൻ മടപ്പുരയിൽ പുന: പ്രതിഷ്ഠാ കർമ്മം നടന്നു

> **Lead Summary:** കൂത്തുപറമ്പ് ആമ്പിലാട് നെയ്‌ച്ചേരിക്കണ്ടി മുത്തപ്പൻ മടപ്പുരയിൽ പുന: പ്രതിഷ്ഠാ കർമ്മം നടന്നു. ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. മാങ്ങാട്ടിടം, ആമ്പിലാട് പ്രദേശത്തെ അതി പുരാതനവും രണ്ടാം പറശ്ശിനി എന്നും വിശേഷണമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് നെയ്‌ച്ചേരിക്കണ്ടി ശ്രീ മുത്തപ്പൻ മടപ്പുര .

## Article Content

കൂത്തുപറമ്പ് ആമ്പിലാട് നെയ്‌ച്ചേരിക്കണ്ടി മുത്തപ്പൻ മടപ്പുരയിൽ പുന: പ്രതിഷ്ഠാ കർമ്മം നടന്നു. ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. മാങ്ങാട്ടിടം, ആമ്പിലാട് പ്രദേശത്തെ അതി പുരാതനവും രണ്ടാം പറശ്ശിനി എന്നും വിശേഷണമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് നെയ്‌ച്ചേരിക്കണ്ടി ശ്രീ മുത്തപ്പൻ മടപ്പുര .

അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന ക്ഷേത്രം ജീർണ്ണാവസ്ഥയിൽ ആയതിനെ തുടർന്നാണ് പുനർ നിർമിച്ചത്. ഭക്തി ആദരപൂർവ്വമാണ് പുന :പ്രതിഷ്ഠ ചടങ്ങുകൾ നടന്നത്. ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം ശ്രീ വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ആയിരുന്നു ചടങ്ങുകൾ. പുന:പ്രതിഷ്ഠയുടെ ഭാഗമായി മുത്തപ്പന്റെ വെള്ളാട്ടവും തിരുവപ്പനയും നടന്നു. ചടങ്ങിനെത്തിയ മുഴുവൻ ആളുകൾക്കും അന്നദാനവും നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116849/kuthuparamba)