---
title: "കണ്ണൂർ ജില്ലയിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് ചടങ്ങ് മാങ്ങാട്ടുപറമ്പ് ജില്ലാ ആസ്ഥാനത്ത് നടന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116855/kannur"
published_at: "2023-05-24T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646de11303628_IMG-20230524-WA0092.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് ചടങ്ങ് മാങ്ങാട്ടുപറമ്പ് ജില്ലാ ആസ്ഥാനത്ത് നടന്നു

> **Lead Summary:**  കേരളാ പോലീസ് അസോസിയേഷൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ റൂറൽ ജില്ലയിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് ചടങ്ങ് മാങ്ങാട്ടുപറമ്പ് ജില്ലാ ആസ്ഥാനത്ത് നടന്നു.

## Article Content

 കേരളാ പോലീസ് അസോസിയേഷൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ റൂറൽ ജില്ലയിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് ചടങ്ങ് മാങ്ങാട്ടുപറമ്പ് ജില്ലാ ആസ്ഥാനത്ത് നടന്നു.

ജില്ലാ പോലീസ് മേധാവി എം ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു. കെ പി എ ജില്ലാ പ്രസിഡണ്ട് എം കെ സാഹിദ അധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്പി എ ജെ ബാബു, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടി പി രഞ്ജിത്ത്, തളിപ്പറമ്പ് ഡി വൈ എസ് പി എം പി വിനോദ് , അസോസിയേഷൻ നേതാക്കളായ രമേശൻ വെള്ളോറ , കെ പ്രിയേഷ് , കെ രാജേന്ദ്രൻ . കെ പി അനീഷ് , എം ഒതേനൻ തുടങ്ങിയവർ സംസാരിച്ചു.റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളില 18 എസ് ഐ മാർക്കാണ് യാത്രയയപ്പ് നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116855/kannur)