---
title: "ചുണ്ടങ്ങാപൊയിലിലെ 'പഞ്ചവര്‍ണ്ണം' എന്ന ഭവനത്തില്‍  ഏകദിന വനിത ചിത്രകലാ ക്യാമ്പ് നടന്നു"
english_title: "Panchavarnam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116863/panchavarnam"
published_at: "2023-05-24T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646de8d4c66fd_IMG-20230524-WA0082.jpg"
keywords: []
---

# ചുണ്ടങ്ങാപൊയിലിലെ 'പഞ്ചവര്‍ണ്ണം' എന്ന ഭവനത്തില്‍  ഏകദിന വനിത ചിത്രകലാ ക്യാമ്പ് നടന്നു

> **Lead Summary:** സര്‍ഗ്ഗാത്മക വര്‍ണ്ണചിത്രങ്ങളാല്‍ ശ്രദ്ദേയമായി ചിത്രകാരന്‍ കെ. കെ. സനില്‍കുമാറിന്റെ ചുണ്ടങ്ങാപൊയിലിലെ 'പഞ്ചവര്‍ണ്ണം' എന്ന ഭവനത്തില്‍ നടത്തിയ ഏകദിന വനിത ചിത്രകലാ ക്യാമ്പ്. 'മെയ് ഫ്‌ളവര്‍' എന്ന പേരിലാണ് ക്യാമ്പ് നടത്തിയത്. കണ്ണൂര്‍ , കോഴിക്കോട് ജില്ലകളില്‍ നിന്നായി പതിനൊന്ന് പേരാണ് ' മെയ് ഫ്ളവറില്‍ പങ്കെടുത്തത്.

## Article Content

സര്‍ഗ്ഗാത്മക വര്‍ണ്ണചിത്രങ്ങളാല്‍ ശ്രദ്ദേയമായി ചിത്രകാരന്‍ കെ. കെ. സനില്‍കുമാറിന്റെ ചുണ്ടങ്ങാപൊയിലിലെ 'പഞ്ചവര്‍ണ്ണം' എന്ന ഭവനത്തില്‍ നടത്തിയ ഏകദിന വനിത ചിത്രകലാ ക്യാമ്പ്. 'മെയ് ഫ്‌ളവര്‍' എന്ന പേരിലാണ് ക്യാമ്പ് നടത്തിയത്. കണ്ണൂര്‍ , കോഴിക്കോട് ജില്ലകളില്‍ നിന്നായി പതിനൊന്ന് പേരാണ് ' മെയ് ഫ്ളവറില്‍ പങ്കെടുത്തത്.

മയ്യഴിയിലെ ചിത്രകാരി സതി ശങ്കറിന് ആദ്യ ക്യാന്‍വാസ് നല്‍കിക്കൊണ്ട് പ്രശസ്ത ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ത്തമാന കാലഘട്ടത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകള്‍ ചില ക്യാന്‍വാസില്‍ പ്രതിഫലിച്ചപ്പോള്‍ , പ്രകൃതിയുടെ അമൂര്‍ത്ത ദൃശ്യങ്ങളിലൂടെയും മറ്റു ചിലര്‍ സഞ്ചരിച്ചു . പുരാണേതിഹാസങ്ങളിലെ പ്രകൃതി രമണീയതയുടെ ക്ലാസിക് കാഴ്ചകളും ക്യാന്‍വാസില്‍ ഇടം പിടിച്ചു. കണ്ണൂര്‍ , കോഴിക്കോട് ജില്ലകളില്‍ നിന്നായി പതിനൊന്ന് പേരാണ് ' മെയ് ഫ്ളവറില്‍ ' പങ്കെടുത്തത്.

ഫാത്തിമത്തുല്‍ സുഹ്റ തബ്രിസ് , ദിവ്യ. ടി , ശ്രീലക്ഷ്മി. വി , സ്വാതി മോഹന്‍ , സതി ശങ്കര്‍ , സഫ്രജാന്‍. ടി.ഇ , ജെസ്സി. എം. പി , ശ്രുതി വിനോദ് , ലക്ഷ്മി ഗായത്രി . ആര്‍ തുടങ്ങിയവരോടൊപ്പം കൊച്ചു മിടുക്കികളായ അയൂഖ. വി. പി , അന്‍മിയ സജേഷ് എന്നിവരും ചിത്രങ്ങളൊരുക്കി . പ്രശസ്ത ചിത്രകാരന്മാരായ കെ. എം. ശിവകൃഷ്ണന്‍ , കെ. കെ. ശശികുമാര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ചിത്രകാരികളായ പ്രദോഷിണി പൊന്ന്യം , ഷൈനി പൊന്ന്യം എന്നിവര്‍ നേതൃത്വം നല്‍കി . മയ്യഴി മേഖല യിലെ എൻ എസ് എസ് വിദ്യാര്‍ത്ഥികളുടെ ഏകദിന ക്യാമ്പും 'പഞ്ചവര്‍ണ്ണ' ത്തില്‍ നടത്തിയിരുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116863/panchavarnam)